2019 May 22 Wednesday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

റോമിങ് ചാര്‍ജ്ജുകള്‍ കുറയ്ക്കാനൊരുങ്ങി ടെലികോം കമ്പനികള്‍

ഏപ്രില്‍ ഒന്നു മുതല്‍ ഇന്‍കമിങ് റോമിങ് ചാര്‍ജ്ജുകള്‍ ഒഴിവാക്കിയിരുന്നു

കൊല്‍ക്കത്ത: ഏപ്രില്‍ ഒന്നു മുതല്‍ ഇന്‍കമിങ് റോമിങ് ചാര്‍ജ്ജുകള്‍ ഒഴിവാക്കിയതിനു പിന്നാലെ, ഔട്ട്‌ഗോയിങ് ചാര്‍ജ്ജുകള്‍ കുറയ്ക്കാനും ടെലികോം കമ്പനികളുടെ തീരുമാനം. ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍ ഇന്ത്യ, ഐഡിയ സെല്ലുലാര്‍, എയര്‍സെല്‍ തുടങ്ങിയ കമ്പനികളാണ് റോമിങ് ചാര്‍ജ്ജ് കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

രാജ്യത്താകമാനം ഏതു നെറ്റ്‌വര്‍ക്കിലേക്കും സൗജന്യ കോളിങുമായി ജിയോ അവതരിച്ചിരിക്കുന്ന സമയത്താണ് പഴയ കമ്പനികള്‍ ഇപ്പോഴും റോമിങ് ചാര്‍ജ്ജുമായി മുന്നോട്ടു പോകുന്നത്. റോമിങ് ചാര്‍ജ്ജുകള്‍ക്ക് സൗജന്യം അനുവദിക്കുന്ന ഓഫറുകള്‍ ബി.എസ്.എന്‍.എല്ലും പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്.

റോമിങ് ചാര്‍ജ്ജ് പൂര്‍ണമായും ഒഴിവാക്കുമെന്നാണ് എയര്‍ടെല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്‍കമിങ് റോമിങ് ചാര്‍ജ്ജുകള്‍ ഒഴിവാക്കിയത് കമ്പനികളുടെ വരവ് മൂന്നു മുതല്‍ നാലര ശതമാനം വരെ കുറയാന്‍ കാരണമായിട്ടുണ്ടെന്നാണ് പറയുന്നത്.


 

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.