2019 August 23 Friday
നീ വിധിപറയുകയാണെങ്കില്‍ നീതിപൂര്‍വം വിധിപറയുക. നിശ്ചയം, അല്ലാഹു നീതിമാന്മാരെ സ്‌നേഹിക്കുന്നു. ഖുര്‍ആന്‍ (5:42)

റോഡുകളെ കുപ്പത്തൊട്ടിയാക്കരുത്

ഇബ്‌നു ശക്കീര്‍ തളിപ്പറമ്പ്

കോഴിക്കോട് നിന്ന് താമരശ്ശേരി ചുരം വഴി വയനാട്ടിലേക്കൊന്ന് യാത്ര ചെയ്താല്‍, മലയാളികളുടെ ഒരുപാട് വികൃതികള്‍ ചുരത്തില്‍ കാണാന്‍ കഴിയും. ഇരുട്ടിന്റെ മറവില്‍ ചില സാമൂഹിക വിരുദ്ധര്‍ അല്ലെങ്കില്‍, കേരളത്തെ മറ്റുള്ളവര്‍ നല്ലത് പറയുന്നത് കാണാന്‍ ആഗ്രഹമില്ലാത്തവര്‍ കളഞ്ഞു പോകുന്ന മാലിന്യങ്ങളാണ്.
അതിന്റെ ദുര്‍ഗന്ധമോ അതി ഭയാനകരവും. കോഴിയുടെ മാലിന്യമാണ് അതിലേറ്റവും രൂക്ഷമായിട്ടുള്ളത്.
ഈ കത്ത് അധികാരികളുടെ കണ്ണ് തുറപ്പിക്കാനല്ല. മാലിന്യം ഇടുന്നവരോട് പൊതുസമൂഹത്തിന്റെ ബുദ്ധിമുട്ടറിയിക്കാനാണ്. ദയവ് ചെയ്ത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ വഴി ആശുപത്രികള്‍ക്ക് ഇരയെ കൊടുക്കരുത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.