2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

പോര്‍ച്ചുഗല്‍ ഹോട്ടലിനു മുന്നില്‍ ആര്‍പ്പുവിളികളുമായി ഇറാന്‍ ആരാധകര്‍: ഉറങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റൊണാള്‍ഡോ

പോര്‍ച്ചുഗല്‍ താരങ്ങള്‍ താമസിക്കുന്ന ഹോട്ടിലിനു മുന്നില്‍ ആരവങ്ങളും ആര്‍പ്പുവിളികളുമായി ഇറാന്‍ ആരാധകര്‍ എത്തിയത് വിവാദത്തിലേക്ക്. നൂറു കണക്കിന് ഇറാന്‍ ആരാധകരാണ് രാത്രിയില്‍ ഹോട്ടലിനു അടുത്തെത്തി ബഹളവും ആരവങ്ങളുമുയര്‍ത്തിയത്.

ഇതോടെ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെ മുറിക്കു വെളിയിലെത്തി ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ടു. ഉറങ്ങാന്‍ അനുവദിക്കണമെന്നും ഒഴിഞ്ഞുപോകണമെന്നും ആഗ്യം കാണിക്കുന്ന ക്രിസ്റ്റിയാനോയുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

എന്നാല്‍ രാവിലെയും ഹോട്ടലിന് സമീപത്ത് പാട്ടും മറ്റ് ബഹളവുമായി നിരവധി പേര്‍ ഉണ്ടായിരുന്നു. താരങ്ങളെ ഉറങ്ങാന്‍ അനുവദിക്കാതെ മത്സരം ജയിക്കാനാണ് ഇറാന്‍ ശ്രമിക്കുന്നതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

രാത്രി 11.30നാണ് ഇറാന്‍- പോര്‍ച്ചുഗല്‍ നിര്‍ണായക പോരാട്ടം നടക്കുന്നത്. പോര്‍ച്ചുഗലിനെ തോല്‍പ്പിക്കാനായാല്‍ ഇറാന് അടുത്ത റൗണ്ടില്‍ കടക്കാം. അതേസമയം, പോര്‍ച്ചുഗലിന് സമനില മതിയാവും, പ്രീക്വാര്‍ട്ടറില്‍ കടക്കാന്‍.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.