2019 January 22 Tuesday
ഒരിക്കലും വീഴാതിരിക്കുന്നതിലല്ല, വീഴുമ്പോഴൊക്കെ എഴുന്നേല്‍ക്കുന്നതിലാണ് മനുഷ്യന്റെ മാഹാത്മ്യം.

ജമ്മു കശ്മിരില്‍ പത്രാധിപര്‍ വെടിയേറ്റു മരിച്ചു

ശ്രീനഗര്‍: ജമ്മു കശ്മിരില്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു. റൈസിംഗ് കശ്മിര്‍ പത്രത്തിന്റെ എഡിറ്റര്‍ ശുജാദ് ബുഖാരിയാണ് കൊല്ലപ്പെട്ടത്.

ഇന്നു വൈകിട്ടാണ് സംഭവം. ശ്രീനഗറിലെ തന്റെ ഓഫിസില്‍ിനിന്നു പുറത്തിറങ്ങിയ ഉടന്‍ അക്രമികള്‍ വെടിവയ്ക്കുകയായിരുന്നു. ഒന്നില്‍ കൂടുതല്‍ വെടിയുണ്ടകള്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ തുളച്ചുകയറി.

അദ്ദേഹത്തിന്റെ രണ്ടു സുരക്ഷാ ജീവനക്കാര്‍ക്കും വെടിയേറ്റിട്ടുണ്ട്.

2000 ത്തിലും ഇദ്ദേഹത്തിനു നേരെ ആക്രമണം ഉണ്ടായിരുന്നു. അതിനു ശേഷം പൊലിസ് സംരക്ഷണത്തിലായിരുന്നു അദ്ദേഹം.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.