2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

എ.ഐ അധിഷ്ഠിതം, സ്റ്റാര്‍ട്ട് ചെയ്യാന്‍ ആപ്പ്, ഒറ്റ ചാര്‍ജ്ജില്‍ 156 കിലോ മീറ്റര്‍ ഓടാം: സ്മാര്‍ട്ട് ഇലക്ട്രിക്ക് ബൈക്ക് പുറത്തിറക്കി

 

ഇലക്ട്രിക്ക് വാഹന രംഗത്ത് പുത്തന്‍ ഗവേഷണങ്ങള്‍ തുടരുന്നതിനിടെ, സ്മാര്‍ട്ട് ഇലക്ട്രിക്ക് ബൈക്കുമായി ഇലക്ട്രിക് ടൂവീലര്‍ നിര്‍മാണ സ്റ്റാര്‍ട്ടപ്പായ റിവോള്‍ട്ട് ഇന്റലികോര്‍പ്. ആര്‍വി400 എന്ന പേരിലാണ് കമ്പനിയുടെ ആദ്യ ഇലക്ട്രിക്ക് ബൈക്ക് പുറത്തിറക്കിയത്.

നാലു മാസത്തിനുള്ളില്‍ രാജ്യത്തെ ഏഴ് പ്രധാന നഗരങ്ങളില്‍ ബൈക്ക് നിരത്തിലിറങ്ങും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ അധിഷ്ഠിതമായ ഈ ബൈക്കിന് ഒറ്റ ചാര്‍ജില്‍ 156 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും. മണിക്കൂറില്‍ 85 കിലോമീറ്ററാണ് പരമാവധി വേഗത.

ജൂണ്‍ 25 മുതല്‍ കമ്പനിയുടെ വെബ്‌സൈറ്റ് വഴിയും ആമസോണ്‍ വഴിയും പ്രീബുക്കിങ് ആരംഭിക്കും. 1000 രൂപയാണ് പ്രീബുക്കിങിന്. പോര്‍ട്ടബിള്‍ ചാര്‍ജിങ് ഓപ്ഷനുകളും കമ്പനി നല്‍കുന്നുണ്ട്. നാലു മണിക്കൂര്‍ കൊണ്ട് പൂര്‍ണമായും ചാര്‍ജ് ചെയ്യാനാവുന്ന ബാറ്ററിയാണ് ഇതിന്റേത്.

ഒരു 4ജി സിം ബൈക്കില്‍ എംബെഡ് ചെയ്തിട്ടുണ്ട്. നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ കമ്പനിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ വാഹനത്തിന്റെ പെര്‍ഫോമന്‍സ്, ഹെല്‍ത്ത് എന്നിവ ട്രാക്ക് ചെയ്യാനാകും.

കീ ഉപയോഗിക്കാതെ തന്നെ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുന്നതിനും ഈ ആപ്പ് ഉപയോഗിക്കാം. ബാറ്ററി മാറാനും എക്‌സോസ്റ്റിന്റെ ശബ്ദം മാറ്റാനും ആപ്പ് സഹായിക്കും.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.