2019 September 23 Monday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

ചൂട് വിട്ടുമാറാത്ത മൃതദേഹം ഞാനാദ്യമാണ് വെട്ടിമുറിക്കുന്നത് ‘ ജമാല്‍ ഖഷോഗിയെ കൊന്ന് കഷ്ണങ്ങളാക്കിയതിന് തെളിവുമായി ശബ്ദരേഖ പുറത്ത്

 

‘അങ്കാറ: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ കൊന്ന് കഷ്ണങ്ങളാക്കിയതിന് തെളിവുമായി ശബ്ദരേഖ പുറത്ത്.
മരണത്തിനു തൊട്ടുമുമ്പ് കൊലയാളികളും അദ്ദേഹവും തമ്മിലുണ്ടണ്ടായ സംഭാഷണത്തിന്റെ പൂര്‍ണ ശബ്ദരേഖയാണ് പുറത്തുവന്നത്. തുര്‍ക്കി ദിനപത്രമായ സബയാണ് ഇത് പുറത്തുവിട്ടത്. തുര്‍ക്കിയിലെ ദേശീയ അന്വേഷണ ഏജന്‍സിയാണ് പത്രത്തിന് വിവരങ്ങള്‍ കൈമാറിയത്.
ശബ്ദരേഖകള്‍ പ്രകാരം വിവാഹത്തിന് മുന്‍പായി ചില രേഖകള്‍ എടുക്കാന്‍ സഊദി കോണ്‍സുലേറ്റിലെത്തിയ ഖഷോഗിയെ മുറിയിലേക്കു തള്ളിയിടുകയും പിന്നീട് സൗദി ഇന്റലിജന്‍സ് വകുപ്പ് ഉദ്യോഗസ്ഥനായ മാഹെര്‍ അബ്ദുല്ല മുത്രെബുമായി ഇദ്ദേഹം സംസാരിക്കുന്നുമുണ്ടണ്ട്.
‘ഇരിക്കൂ, നിങ്ങളെ റിയാദിലേക്കു കൊണ്ടണ്ടുപോകേണ്ടണ്ടതുണ്ടണ്ട്. നിങ്ങളുടെ പേരില്‍ കേസുണ്ടണ്ട്. അതിനാല്‍ നിങ്ങളെ റിയാദിലേക്കു കൊണ്ടണ്ടുപോകാനാണ് ഇന്റര്‍പോള്‍ നിര്‍ദേശം’ മുത്രെബ് പറയുന്നു. എന്നാല്‍ ഇത് ഖഷോഗി നിഷേധിക്കുന്നു.
തുടര്‍ന്ന് കൊലയ്ക്ക് 10 മിനിറ്റ് മുന്‍പ് ഖഷോഗിയോട്, തന്നെ കണ്ടണ്ടില്ലെങ്കില്‍ ആശങ്കപ്പെടേണ്ടണ്ട ആവശ്യമില്ലെന്ന് മകനോടു പറയുന്ന സന്ദേശം എഴുതാന്‍ ആവശ്യപ്പെടുന്നതും ശബ്ദരേഖയിലുണ്ടണ്ട്.
തുടര്‍ന്ന് മയക്കുമരുന്ന് കുത്തിവെയ്ക്കുമ്പോള്‍ ‘എനിക്ക് ആസ്മയുണ്ടണ്ട്, ശ്വാസം മുട്ടും’ എന്ന് ഖഷോഗി പറയുന്നു. കൊല നടത്തിയ ശേഷം സംഘത്തിലുള്ള ഫൊറന്‍സിക് ഡോക്ടറും മുത്രെബും തമ്മിലുള്ള സംഭാഷണവും ഇതിലുണ്ടണ്ട്. മൃതദേഹം ബാഗിനുള്ളില്‍ കയറ്റാന്‍ സാധിക്കുമോ എന്ന് മുത്രെബ് ചോദിച്ചപ്പോള്‍ നീളവും തടിയും ഉള്ളതിനാല്‍ സാധിക്കില്ല എന്നാണ് ഡോക്ടര്‍ മറുപടി പറയുന്നു. തുടര്‍ന്നാണ് മൃതദേഹം വെട്ടിമുറിക്കാന്‍ തീരുമാനിക്കുന്നത്. ഖഷോഗിയുടെ മൃതദേഹം വെട്ടിമുറിക്കുന്നതിന്റെ 30 മിനിറ്റോളം നീണ്ടണ്ടുനില്‍ക്കുന്ന ശബ്ദവും ഇതിലുണ്ടണ്ട്.
‘സത്യത്തില്‍ ഞാന്‍ മൃതദേഹങ്ങള്‍ വെട്ടിമുറിക്കാറുണ്ടണ്ട് , പക്ഷെ ചൂട് വിട്ടുമാറാത്ത മൃതദേഹം ഞാനിതുവരെയും കൈകാര്യം ചെയ്തിട്ടില്ല. പക്ഷേ ഞാനിത് ചെയ്യാം.
മൃതദേഹങ്ങള്‍ വെട്ടിമുറിക്കുമ്പോള്‍ ഞാന്‍ സാധാരണയായി ഹെഡ്‌സെറ്റ് വെയ്ക്കാറുണ്ട്. വെട്ടിമുറിച്ച ശേഷം നിങ്ങളിത് സ്യൂട്ട്‌കേസിലാക്കി പുറത്തുകൊണ്ടണ്ട് പോകണം.’ ഡോക്ടര്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ രണ്ടണ്ടിനാണ് സഊദി മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗി കൊല്ലപ്പെടുന്നത്. ഇസ്താംബുളിലെ സഊദി കോണ്‍സുലേറ്റില്‍ പ്രവേശിച്ച അദ്ദേഹത്തെ പിന്നീടാരും കണ്ടണ്ടിട്ടില്ല.
ഖഷോഗി കോണ്‍സുലേറ്റില്‍ വച്ച് കൊല്ലപ്പെട്ടുവെന്ന് തുര്‍ക്കി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. എന്നാല്‍ സഊദി ആദ്യം ഇതിനെ എതിര്‍ത്തെങ്കിലും പിന്നീട് അംഗീകരിച്ചു. 15 പേരാണ് ഖഷോഗി വധത്തില്‍ ഇതുവരെ പിടിയിലായിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.