2019 June 18 Tuesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രാജിവച്ചു

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രാജി പ്രഖ്യാപിച്ചു. ജൂണ്‍ 7ന് ഔദ്യോഗികമായി രാജി സമര്‍പ്പിക്കും. യൂറോപ്യന്‍ യൂനിയനില്‍ നിന്ന് ബ്രിട്ടണ്‍ പുറത്താകുന്ന നടപടിയില്‍ എം പിമാരുടെ പിന്‍ തുണ നേടാന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് രാജി.

ബ്രെക്‌സിറ്റ് നടപ്പിലാക്കാന്‍ കഴിയാത്തതില്‍ തന്നെ എപ്പോഴും വേദനിപ്പിക്കുമെന്ന് തെരേസ മേ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. എന്നാല്‍ ബ്രിട്ടനില്‍ അടുത്ത പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതില്‍ നേരിടുന്ന കാലതാമസത്തെത്തുടര്‍ന്ന് മേ രാജിയ്ക്ക് ശേഷവും കാവല്‍ പ്രധാനമന്ത്രിയായി തുടരും.

വികാരഭരിതയായാണ് തെരേസ മേ രാജിപ്രഖ്യാപനം നടത്തിയത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനവും മേ രാജിവയ്ക്കും.

ബ്രിട്ടനെ സേവിക്കാന്‍ കഴിഞ്ഞതില്‍ രണ്ടാമത്തെ വനിത പ്രധനമന്ത്രി എന്ന നിലയില്‍ താന്‍ അഭിമാനം കൊള്ളുന്നുവെന്നും ഇതൊരംഗീകാരമായി കരതുന്നുവെന്നും മേ രാജി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസംഗത്തില്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.