2020 June 02 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

‘ക്വാറന്റൈന് ശേഷം ഐസൊലേഷന്‍ വാര്‍ഡില്‍ വീണ്ടും സേവനത്തിനെത്തും’: തികഞ്ഞ ആത്മവിശ്വാസത്തോടെ ഇന്ന് കൊറോണമുക്തയായ ആരോഗ്യപ്രവര്‍ത്തക രേഷ്മ

 

ഗാന്ധിനഗര്‍ (കോട്ടയം): കൊവിഡ്- 19 മുക്തിനേടിയ ആരോഗ്യ പ്രവര്‍ത്തക ആശുപത്രി വിട്ടത് ആത്മവിശ്വാസത്തോടെ. കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനിടെ രോഗം ബാധിച്ച സ്റ്റാഫ് നഴ്‌സ് രേഷ്മ മോഹന്‍ദാസാണ് രോഗം ഭേദമായതോടെ ഇന്ന് ആശുപത്രിവിട്ടത്.

സംസ്ഥാനത്ത് ആദ്യമായി ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കൊവിഡ്- 19 ബാധിച്ചുവെന്നത് ആശങ്കയോടെയാണ് കേരളം കണ്ടത്. എന്നാല്‍, വളരെ വേഗതയില്‍ തന്നെ രോഗവിമുക്തയായി തിരിച്ചെത്തി. ഡിസ്ചാര്‍ജ് ആകുന്നതിനിടെ രേഷ്മയെ ആരോഗ്യമന്ത്രി കെ.കെ ശൈലജ ഫോണില്‍ വിളിച്ചു അഭിനന്ദനം അറിയിക്കുകയും ചെയ്തു.

തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് വീട്ടിലേക്ക് പോകുന്നത്. 14 ദിവസത്തെ വീട്ടിലെ നിരീക്ഷണത്തിന് ശേഷം കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ വീണ്ടുംജോലി ചെയ്യാന്‍ തയാറാണെന്നും രേഷ്മ പറഞ്ഞു.

നമ്മുടെ ആശുപത്രികളില്‍ കൊറോണ ചികിത്സയ്ക്ക് എല്ലാ സൗക്യങ്ങളുമുണ്ട്. ഒരുപാട് ജീവനക്കാര്‍ സന്നദ്ധതയോടെ ജോലി ചെയ്യുന്നു. അതിനാല്‍ തന്നെ ആശങ്കകള്‍ ഇല്ലാതെ ഡ്യൂട്ടിയെടുക്കണം. കേരളം കൊറോണയെ അതിജീവിക്കുക തന്നെ ചെയ്യുമെന്നും രേഷ്മ വ്യക്തമാക്കി.

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശികളായ വയോധികരായ ദമ്പതികളെ ശുശ്രൂഷിച്ച നഴ്‌സായിരുന്നു രേഷ്മ. മാര്‍ച്ച് 12 മുതല്‍ 22 വരെയായിരുന്നു രേഷ്മയെ കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നത്. ശാരീരിക അവശതകളോടൊപ്പം കൊറോണ വൈറസ് കാരണമുള്ള ബുദ്ധിമുട്ടുകളും ഉണ്ടായിരുന്ന വൃദ്ധ ദമ്പതികളെ രേഷ്മയ്ക്ക് വളരെ അടുത്ത് പരിചരിക്കേണ്ടി വന്നു.

സ്വന്തം ആരോഗ്യം പോലും നോക്കാതെ മാതാപിതാക്കളോടെന്ന പോലെയാണ് രേഷ്മ ഇരുവരെയും പരിചരിച്ചത്. ഡ്യൂട്ടി അവസാനിച്ച ശേഷം രേഷ്മയ്ക്ക് മാര്‍ച്ച് 23 ന് ചെറിയ പനി ഉണ്ടായി. ഉടന്‍ തന്നെ ഫീവര്‍ ക്ലിനിക്കല്‍ കാണിച്ചു. കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതോടെ സാംപിള്‍ എടുത്ത് പരിശോധയ്ക്ക് അയച്ചു. കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച രേഷ്മയ്ക്ക് മാര്‍ച്ച് 24 ന് രോഗം സ്ഥിരീകരിച്ചു. ചെറിയ തലവേദനയും ശരീരവേദനയും ഒഴിച്ചാല്‍ മറ്റൊരു ബുദ്ധിമുട്ടും ഈ നാളുകളില്‍ ഉണ്ടായില്ലന്ന് രേഷ്മ പറഞ്ഞു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News