2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു; വായ്പാ നിരക്കുകളില്‍ മാറ്റമില്ല

  • റിപ്പോ നിരക്ക് 6.50 ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് 6 ശതമാനമായും തുടരും

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. പലിശ നിരക്കില്‍ മാറ്റമില്ലാതെയാണ് പുതിയ നയം പ്രഖ്യാപിച്ചത്. റിപ്പോ നിരക്ക് 6.50 ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് 6 ശതമാനമായും തുടരും. കരുതല്‍ ധനാനുപാതം 4 ശതമാനമായും വളര്‍ച്ചാനുപാതം 7.6 ശതമാനമായും തുടരും. മുഖ്യപലിശ നിരക്കുകളില്‍ മാറ്റമില്ലാത്തതിനാല്‍ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ആശങ്കയ്ക്ക് വകയില്ല എന്ന പുതിയ വായ്പാനയത്തില്‍.
 
ആര്‍.ബി.ഐ ഗവര്‍ണര്‍ സ്ഥാനത്ത് നിന്നുള്ള രഘുറാം രാജിന്റെ അവസാന നയപ്രഖ്യാപനം എന്ന നിലയില്‍ നയപ്രഖ്യാപനം ശ്രദ്ധ നേടിയിരുന്നു. സര്‍ക്കാര്‍ തലത്തില്‍ ആര്‍.ബി.ഐ ഗവര്‍ണറെ മാറ്റാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.