2019 July 15 Monday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

മോദി ആര്‍.എസ്.എസ് പ്രചാരകനായി മാറരുതെന്ന് പിണറായി: ദൈവത്തിന്റെ പേരുച്ചരിച്ചിട്ട് കേരളത്തില്‍ എത്ര കേസെടുത്തുവെന്ന് മോദി വ്യക്തമാക്കണം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി കേവലം ആര്‍.എസ്.എസ് പ്രചാരകനായി മാറരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടത്തിയ പ്രസംഗത്തിന് തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കവേയായിരുന്നു പിണറായി വിജയന്റെ മറുപടി.

ശബരിമലയുടെ വിഷയത്തില്‍ പ്രധാനമമന്ത്രിയില്‍ നിന്നുണ്ടാകുന്ന പരാമര്‍ശങ്ങള്‍ നിര്‍ഭാഗ്യകരമാണ്. ദൈവ നാമം ഉച്ചരിക്കുന്നവര്‍ക്കെതിരേ കള്ളക്കേസെടുക്കുന്ന സംസ്ഥാനമാണ് കേരളമെന്നാണ് പറയുന്നത്. ഇത് പുറത്തു പോയി പറയുന്നു. ഇവിടെ വന്നും പറയുന്നു. പുറത്തു പറഞ്ഞാല്‍ ചിലരെയെങ്കിലും തെറ്റിദ്ധരിപ്പിക്കാനായേക്കും.

എന്നാല്‍ കേരളത്തില്‍ പറഞ്ഞാലോ? കേരളീയര്‍ക്ക് സത്യമറിയാമെന്നിരിക്കേ അവരുടെ മനസില്‍ പ്രധാനമന്ത്രി സ്വയം ചെറുതാകുകയല്ലേ ചെയ്യുന്നത്.? ദൈവത്തിന്റെ പേര് പറഞ്ഞിട്ട് കേസെടുത്തതോ അറസ്റ്റ് ചെയ്തതോ ആയ എത്ര സംഭവം കേരളത്തിലുണ്ടെന്ന് പിണറായി വിജയന്‍ ചോദിച്ചു. ഒന്നെങ്കിലും ചൂണ്ടിക്കാണിക്കാനാവുമോ? അങ്ങനെയില്ലന്നതല്ലേ സത്യം? പ്രധാനമന്ത്രി വസ്തുത മനസിലാക്കാതെ സംസാരിക്കരുത്.
കേരളത്തോട് മോദിക്കിത്രത്തോളം വിദ്വേഷമുണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നില്ലെന്നും ഇതുപോലൊരു മനസുള്ള ഒരാളോടാണോ കേന്ദ്ര സഹായം ആവശ്യപ്പെട്ടതെന്നും പിണറായി ചോദിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.