2019 September 18 Wednesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

എയര്‍ടെല്ലിനെ മറികടന്നു; ഇന്ത്യന്‍ ടെലികോം മാര്‍ക്കറ്റില്‍ നം. 2 ആയി ജിയോ- ഈ കുതിപ്പ് എങ്ങോട്ട്?

 

ഭാരതി എയര്‍ടെല്ലിനെ മറികടന്ന് ഇന്ത്യന്‍ ടെലികോം മാര്‍ക്കറ്റില്‍ രണ്ടാം സ്ഥാനത്തേക്ക് കയറിയിരിക്കുകയാണ് റിലയന്‍സ് ജിയോ. കഴിഞ്ഞ രണ്ടു പതിറ്റാണ്ടു കാലം ഈ മേഖലയില്‍ ആധിപത്യം നേടിയ എയര്‍ടെല്ലാണ് പിന്നോട്ടടിച്ചത്.

2018 ല്‍ ഐഡിയ- വൊഡാഫോണ്‍ ലയനം നടക്കുന്നതു വരെ ഒന്നാം സ്ഥാനത്ത് എയര്‍ടെല്ലായിരുന്നു. പിന്നീട് രണ്ടാം സ്ഥാനത്തേക്ക് താഴ്ന്നു. ഒടുവില്‍ ആ സ്ഥാനം ജിയോ കയ്യടക്കിയിരിക്കുന്നു.

രാജ്യത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന ടെലികോം കമ്പനിയായി മാറിയിരിക്കുകയാണ് ജിയോ. 300 മില്യണിലധികം ഉപഭോക്താക്കളുള്ള ജിയോയുടെ മാര്‍ക്കറ്റ് ഷെയര്‍ 29.2 ശതമാനമാണ്.

ജിയോയുടെ കുതിപ്പ് ഇനിയും തുടരുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. ഐഡിയ- വൊഡാഫോണ്‍ ആധിപത്യം അടുത്ത പാദങ്ങളില്‍ തന്നെ ജിയോ തകര്‍ക്കുമെന്നും വിലയിരുത്തുന്നു.

2016 സെപ്റ്റംബറിലാണ് ജിയോ സര്‍വീസ് ആരംഭിച്ചത്. ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ചായിരുന്നു ജിയോയുടെ വരവ്. കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് അടക്കം എല്ലാവരിലേക്കും എത്തിക്കാന്‍ ജിയോയ്ക്കായി. ഇതിന്റെ ചുവടുപിടിച്ച് മറ്റു കമ്പനികള്‍ക്കും നിരക്കുകള്‍ കുറയ്‌ക്കേണ്ടി വന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.