2019 December 13 Friday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

ദുരിതാശ്വാസ ക്യാംപുകളില്‍ കൊടി പിടിച്ച് ജാഥയായി എത്തി ഭക്ഷണം വിളമ്പേണ്ടെന്ന് മന്ത്രി സുധാകരന്‍

 

ചെങ്ങന്നൂര്‍: ദുരിതാശ്വാസ ക്യാംപുകളില്‍ പാകം ചെയ്ത ഭക്ഷണസാധനങ്ങള്‍ എത്തിച്ചു നല്‍കരുതെന്ന് മന്ത്രി ജി.സുധാകരന്‍. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ ഓഫിസില്‍ ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും അവലോകന യോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാംപുകളുടെ ചുമതല അതാത് പ്രദേശത്തെ വില്ലേജ് ഓഫിസര്‍മാര്‍ക്കാണ്. ക്രമസമാധാന പാലനത്തിനായി പൊലിസിനെയും നിയോഗിച്ചിട്ടുണ്ട്.
എല്ലാ ക്യാംപുകളിലും സര്‍ക്കാര്‍ ഭക്ഷണം നല്‍കുന്നു. അതിനാല്‍ പുറത്തുനിന്നുള്ള പാകം ചെയ്ത ഭക്ഷണ സാധനങ്ങളുടെ ആവശ്യമില്ല. ചില ക്യാംപുകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കൊടിയും പിടിച്ച് ജാഥയായി എത്തി പാകം ചെയ്ത ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്തതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് ക്രിമിനല്‍ കുറ്റമാണ്. ഇത്തരക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ക്യാംപുകളിലേക്കു മറ്റ് ആവശ്യവസ്തുക്കള്‍ നല്‍കണമെന്ന് താല്‍പര്യമുള്ള സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ഇവ എം.എല്‍.എ, ആര്‍.ഡി.ഒ, വില്ലേജ് ഓഫിസര്‍മാര്‍ എന്നിവരെ ഏല്‍പ്പിക്കാം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.