2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കറുത്ത വര്‍ഗക്കാരുടെ ജീവിതം വിഷയമാണെന്ന് പോസ്റ്റ് ഇടുന്നതിന് മുന്‍പ് സ്വന്തം ഉള്ളിലെ വംശവെറിയും ഇസ്‌ലാമോഫോബിയയും പരിശോധിക്കണം: റിമ കല്ലിങ്കല്‍

തിരുവനന്തപുരം: ഗര്‍ഭിണിയായ ആന സ്‌ഫോടകവസ്തു നിറച്ച പൈനാപ്പിള്‍ കഴിച്ച മരിച്ച സംഭവത്തില്‍ മലപ്പുറം ജില്ലയെ കേന്ദ്രീകരിച്ച് നടക്കുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരേ ആഞ്ഞടിച്ച് നടി റിമ കല്ലിങ്കല്‍. ഒരു ജില്ല മുഴുവനും അവിടെയുള്ള മുസ്‌ലിംകളും ഒരു സംഭവത്തിന്റെ പേരില്‍ ആക്രമിക്കപ്പെടുമ്പോള്‍ വിദ്വേഷ പ്രചരണമാണ് അതിന് പിന്നിലെന്ന് വ്യക്തമാണെന്ന് റിമ ഫേസ് ബുക്കില്‍ കുറിച്ചു.

കാട്ടുപന്നിക്ക് വച്ച കെണിയാണ് ആന കടിച്ചത്.ആ സംഭവം നടന്നത് മണ്ണാര്‍ക്കാടാണ്. ദക്ഷിണേന്ത്യക്കാര്‍ മുഴുവന്‍ മദ്രാസികള്‍ ആണെന്ന് കരുതുന്ന ഉത്തരേന്ത്യക്കാര്‍ക്ക് മണ്ണാര്‍ക്കാടും മലപ്പുറവും മാറിപ്പോയേക്കാം. പക്ഷേ ഒരു ജില്ല മുഴുവനും അവിടുത്തെ മുസ്‌ലിംകളായ ആളുകളും ഒരു സംഭവത്തിന്റെ പേരില്‍ ആക്രമിക്കപ്പെടുമ്പോള്‍ വിദ്വേഷ പ്രചരണമാണ് അതിന് പിന്നിലെന്ന് വ്യക്തമാണ്. കറുത്ത വര്‍ഗക്കാരുടെ ജീവിതം വിഷയമാണെന്ന് പോസ്റ്റ് ഇടുന്നതിന് മുമ്പ് നമുക്ക് സ്വന്തം ഉള്ളിലെ വംശവെറിയും ഇസ്‌ലാമോഫോബിയയും പരിശോധിച്ചാല്‍ നന്നായിരിക്കും. റിമ കുറിച്ചു.

For most North Indians who think all of South Indians are Madrasis, Manarkad could be confused with Malapuram. But when…

ഇനിപ്പറയുന്നതിൽ Rima Kallingal പോസ്‌റ്റുചെയ്‌തത് 2020, ജൂൺ 3, ബുധനാഴ്‌ച

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.