
ഷാവോമി റെഡ്മി നോട്ട് 6 പ്രോ ഇന്ത്യന്‍ വിപണിയിലെത്തി. റെഡ്മി നോട്ട് 5 പ്രോയുടെ പിന്‍ഗാമിയായെത്തുന്ന നോട്ട് 6 പ്രോയ്ക്ക നാല് ക്യാമറകളാണുള്ളത്. മുന്നിലും പിന്നിലും രണ്ടു വീതം ക്യാമറകള്‍. പിന്നില്‍ 12+5 മെഗാപിക്സലിന്റെ രണ്ടു ക്യാമറകളും മുന്നില്‍ 20+2 മെഗാപിക്സലിന്റെ രണ്ടു ക്യാമറകളുമാണ് നല്‍കിയിരിക്കുന്നത്.
റെഡ്മി നോട്ട് 6 പ്രോയുടെ 4/64 ജിബി, 6/64 ജിബി വേരിയന്റുകളുടെ വില യഥാക്രമം 13,999, 15,999 രൂപയാണ്.
ബ്ലാക്ക് ഫ്രൈഡേ ഡീലിന്റെ ഭാഗമായി റെഡ്മി നോട്ട് 6 പ്രോ യുടെ രണ്ട് പതിപ്പുകളും 1000 രൂപ വിലക്കിഴിവില്‍ വാങ്ങാനുള്ള അവസരമുണ്ട്. നവംബര്‍ 23 ന് മാത്രമേ ഈ ഓഫര്‍ ലഭിക്കുകയുള്ളു. എച്ച്.ഡി.എഫ്.സി കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് 500 രൂപയുടെ ക്യാഷ്ബാക്ക് ഓഫറുമുണ്ട്.
6.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലെ, ഡിസ്പ്ലെയ്ക്ക് ഗൊറില്ല ഗ്ലാസ് സുരക്ഷ, ക്വാല്‍കം സ്നാപ്ഡ്രാഗണ്‍ 636 എസ്ഒസി, 3ജിബി, 4ജിബി റാം വേരിയന്റുകള്‍, 32 ജിബി, 64 ജിബി സ്റ്റോറേജ്, 4000 എംഎഎച്ച് ബാറ്ററി, ആന്‍ഡ്രോയിഡ് ഒറിയോ ഒഎസ് എന്നിവ മറ്റു ഫീച്ചറുകളാണ്.