2017 December 08 Friday
വിയര്‍പ്പ് വറ്റുന്നതിനു മുമ്പ് തൊഴിലാളിക്ക് അവന്റെ കൂലി കൊടുക്കുക
മുഹമ്മദ് നബി(സ)

റെഡ്മി 5, റെഡ്മി 5 പ്ലസ് സ്മാര്‍ട്‌ഫോണുകള്‍ അവതരിപ്പിച്ചു

ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷവോമി പുതിയ റെഡ്മി 5, റെഡ്മി 5 പ്ലസ് സ്മാര്‍ട്‌ഫോണുകള്‍ അവതരിപ്പിച്ചു. ഇന്ന് ബീജിങില്‍ നടന്ന ചടങ്ങിലാണ് ഫോണുകള്‍ അവതരിപ്പിച്ചത്.

ഷവോമി റെഡ്മി 18:9 ആസ്‌പെക്ട് റേഷ്യോയുള്ള ഡിസ്‌പ്ലെയോട് കൂടിയ ഒരു എന്‍ട്രി ലെവല്‍ സ്മാര്‍ട് ഫോണാണ്. ഡിസംബര്‍ 12 ഓടെ ഇവ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്ലാക്ക്, ഗോള്‍ഡ്, ഇളം നീല, റോസ് ഗോള്‍ഡ് കളര്‍ വേരിയന്റുകളിലാണ് ഇരു സ്മര്‍ട്‌ഫോണുകളും എത്തുക.

റെഡിമി 5 ന് 5.7 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയും റെഡ്മി 5 പ്ലസിന് 5.99ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയുമാണ് നല്‍കിയിരിക്കുന്നത്.

3200എംഎഎച്ച് ബാറ്ററിയായിരിക്കും ഈ സ്മാര്‍ട്ട്‌ഫോണിന് കരുത്തേകുക. 2ജിബി/16ജിബി, 3ജിബി/32ജിബി, 4ജിബി/6ജിബി തുടങ്ങിയ മൂന്ന് തരത്തിലുള്ള റാം, സ്റ്റോറേജ് വേരിയന്റുകളിലായിരിക്കും റെഡ്മി5 സ്മാര്‍ട്ട്‌ഫോണ്‍ അവതരിക്കുക. 12എംപി റിയര്‍ ക്യാമറയും 5എംപി ഫ്രണ്ട് ക്യാമറയും ഈ സ്മാര്‍ട്ട്‌ഫോണില്‍ ഒരുങ്ങുന്നത്.

റെഡ്മി 5 പ്ലസ് സ്മാര്‍ട്ട്‌ഫോണ്‍ ഡ്യുവല്‍ ക്യാമറ സെറ്റപ്പിലാണ് അവതരിപ്പിക്കുന്നത്. 16എംപി റിയര്‍ ഡ്യുവല്‍ ക്യാമറയും 5എംപി സെല്‍ഫി ക്യാമറയുമാണ് അടങ്ങിയിട്ടുള്ളത്. 4000എംഎഎച്ച് ബാറ്ററിയും ഈ ഡിവൈസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.