2019 February 16 Saturday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

റിയല്‍മീ സി1 (2019) രണ്ട് പതിപ്പുകള്‍ ഇന്ത്യന്‍ വിപണിയില്‍

റിയല്‍ മീ സി1ന്റെ രണ്ട് പുതിയ പതിപ്പുകള്‍ ഇന്ത്യന്‍ വിപണിയില്‍. റിയല്‍മീ സി1(2019) 2ജിബിറാം/32 ജിബി സ്റ്റോറേജ് വേരിയന്റും 3ജിബി റാം/32 ജിബി സ്റ്റോറേജ് വേരിയന്റും പുറത്തിറക്കുന്നതായി ചൈനീസ് കമ്പനിയായ റിയല്‍മീ തിങ്കളാഴ്ച്ചയാണ് പ്രഖ്യാപിച്ചത്.

2ജിബിറാം/32 ജിബി സ്റ്റോറേജ് വേരിയന്റിന് ഇന്ത്യയില്‍ 7499 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. രണ്ടാമത്തെ പതിപ്പിന് 8499 രൂപയാകും. ഡീപ് ബ്ലാക്ക്, ഓഷ്യന്‍ ബ്ലൂ നിറങ്ങളിലാവും രണ്ട് ഫോണുകളും ലഭ്യമാവുക.

2018 സെപ്തംബറില്‍ റിയല്‍ മി അവതരിപ്പിച്ച ബജറ്റ് ഫോണ്‍ ആണ് റിയല്‍ മി സിവണ്‍. 6999 രൂപയായിരുന്നു അന്ന് വില.

ക്വാല്‍കോം സ്‌നാപ്പ്ഡ്രാഗണ്‍ 450 പ്രൊസസ്സര്‍, 13 എം.പി റിയല്‍ സെന്‍സര്‍ 2 എം.പി സെകണ്ടറി സെന്‍സര്‍ എന്നിവയുള്ള ഈ ഡ്യുവല്‍ ക്യാമറ ഫോണില്‍ 4,230 എം.എ.എച്ച് ബാറ്ററിയാണുള്ളത്.

13 മെഗാപിക്‌സലിന്റേയും രണ്ട് മെഗാപിക്‌സലിന്റേയും ഡ്യുവല്‍ ക്യാമറ സെന്‍സറുകളാണിതിന്. സെല്‍ഫി ക്യാമറയില്‍ അഞ്ച് മെഗാപിക്‌സല്‍ സെന്‍സറാണുള്ളത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.