2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ വിട്ടു; യുവന്റസുമായി 805 കോടി രൂപയുടെ കരാര്‍

ഗ്രീസ്: പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രഡില്‍ നിന്ന് യുവന്റസിലേക്ക് ചേക്കേറി. 105 മില്യണ്‍ യൂറോയുടെ (805 കോടി രൂപ) കരാറിലേര്‍പ്പെട്ടാണ് ക്ലബ്ബ് മാറ്റം.

ലോകകപ്പ് മത്സരം കഴിഞ്ഞ് അവധിക്കാലം ചെലവഴിക്കാന്‍ ഗ്രീസിലാണ് ഇപ്പോള്‍ റൊണാള്‍ഡോ. അവിടെ എത്തിയാണ് യുവന്റസ് പ്രസിഡന്റ് ആന്‍േ്രഡ അഗ്നല്ലി കരാറില്‍ ഏര്‍പ്പെട്ടത്.

2003 മുതല്‍ 2009 വരെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ചുവപ്പ് കുപ്പായമണിഞ്ഞു. 2009 ല്‍ റയല്‍ മാഡ്രിഡിലെത്തി. അതിന് ശേഷം റയലിന്റെ മുന്നേറ്റ നിരയില്‍ ഒഴിച്ചുകൂടാനാവാത്ത പേരായിരുന്നു ക്രിസ്റ്റ്യാനോയുടേത്. റയല്‍ മാഡ്രിഡിനായി 292 കളികളില്‍ നിന്ന് 311 ഗോളുകളും സ്വന്തമാക്കി.

2001 ല്‍ പോര്‍ച്ചുഗല്‍ അണ്ടര്‍ 15 ടീമില്‍ കളിച്ചായിരുന്നു രാജ്യാന്തര ഫുട്‌ബോളിലേക്കുള്ള കാല്‍വെപ്പ്. പോര്‍ച്ചുഗലിനായി 154 മത്സരങ്ങളില്‍ നിന്ന് 85 ഗോളുകളും ക്രിസ്റ്റ്യാനോ നേടിയിട്ടുണ്ട്. താരം യുവന്റസിലെത്തുന്നതോടെ യുവന്റസിന്റെയും ഇറ്റാലിയന്‍ ലീഗിന്റെയും തലവരമാറുമോയെന്ന കാത്തിരിപ്പിലാണ് ഫുട്‌ബോള്‍ ലോകം.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.