2018 November 14 Wednesday
യഥാര്‍ഥ സൗഹൃദത്തേക്കാള്‍ വില നല്‍കാവുന്ന ഒന്നും തന്നെ ഈ ലോകത്തിലില്ല.

കടം കൊടുത്തുവീട്ടാന്‍ തയ്യാറാണെന്ന് വിജയ് മല്യ

ലണ്ടന്‍: തന്റെ കടങ്ങള്‍ കൊടുത്തുവീട്ടാന്‍ തയ്യാറാണെന്നറിയിച്ച് വിജയ് മല്യ. സാമ്പത്തിക തട്ടിപ്പു കേസില്‍ ലണ്ടന്‍ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് മല്യയുടെ പ്രതികരണം.

”ഞാന്‍ ഒരു ദയാവായ്പിനും അപേക്ഷിക്കുന്നില്ല. പക്ഷെ, എന്റെ കടങ്ങള്‍ വീട്ടാന്‍ തയ്യാറാണ്”- മല്യ പറഞ്ഞു.

ബാങ്കുകള്‍ നല്‍കിയ പരാതികള്‍ പ്രകാരം തന്റെ സ്വത്തുക്കള്‍ പിടിച്ചെടുക്കാനോ വില്‍ക്കാനോ അവര്‍ക്ക് സാധിക്കില്ലെന്നും മല്യ പറഞ്ഞു. എന്താണ് ശരിയെന്ന് കോടതി തീരുമാനിക്കുമെന്നും മല്യ പറഞ്ഞു.

9000 കോടി രൂപ വായ്പയെടുത്ത് മുങ്ങിയ വിജയ് മല്യയെ വിട്ടുകിട്ടണമെന്ന കേസിലാണ് ലണ്ടനിലെ കോടതിയില്‍ വാദം തുടരുന്നത്. സെപ്തംബര്‍ 12 വരെ മല്യയുടെ ജാമ്യം കോടതി നീട്ടിനല്‍കിയിട്ടുണ്ട്. അന്നു തന്നെയാണ് കേസ് വീണ്ടും പരിഗണിക്കുക.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.