2019 January 22 Tuesday
ഒരിക്കലും വീഴാതിരിക്കുന്നതിലല്ല, വീഴുമ്പോഴൊക്കെ എഴുന്നേല്‍ക്കുന്നതിലാണ് മനുഷ്യന്റെ മാഹാത്മ്യം.

ദലിത് മുഖ്യമന്ത്രിക്കായി വഴിമാറും: സിദ്ധരാമയ്യ

മൈസൂരു: ദലിത് മുഖ്യമന്ത്രിക്കായി താന്‍ വഴിമാറിക്കൊടുക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ദലിത് വിഭാഗത്തില്‍പ്പെട്ടയാളെ മുഖ്യമന്ത്രിയാക്കുമോ എന്ന ബി.ജെ.പി നേതാക്കള്‍ ചോദിച്ചിരുന്നു. ഇതിനോടാണ് സിദ്ധരാമയ്യ പ്രതികരിച്ചത്.

ദലിത് വിഭാഗത്തില്‍പ്പെട്ടയാള്‍ മുഖ്യമന്ത്രിയാവുന്നതിനോട് തനിക്ക് എതിര്‍പ്പില്ല. പാര്‍ട്ടി തീരുമാനിച്ചാല്‍ താന്‍ വഴിമാറിക്കൊടുക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. ഈ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആണെന്നും അദ്ദേഹം പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.