2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

നോട്ടിസുകള്‍ നല്‍കിത്തുടങ്ങി: രണ്ടും കല്‍പ്പിച്ച് ഉടമകള്‍, തിരുവോണനാളില്‍ നിരാഹാര സമരം, അധികൃതരെ തടയാന്‍ ഫ്ളാറ്റിന്റെ ഗേറ്റുകള്‍ താഴിട്ടു പൂട്ടി, സ്ഥലത്ത് സംഘര്‍ഷാവസ്ഥ

കൊച്ചി: മരടിലെ ഫ്‌ളാറ്റുടമകള്‍ക്ക് നഗരസഭ നോട്ടിസ് നല്‍കി. താമസക്കാര്‍ അഞ്ചു ദിവസത്തിനകം ഒഴിഞ്ഞുപോകണമെന്നാണ് നഗരസഭ സെക്രട്ടറി നല്‍കിയ നോട്ടിസില്‍ പറയുന്നത്. ഇതിനകം ഒരു ഫ്‌ളാറ്റിലാണ് നോട്ടിസ് പതിച്ചത്. മറ്റുള്ളിടങ്ങളില്‍ കൂടി നോട്ടിസ് പതിക്കാനുള്ള നീക്കത്തിലാണ് ഉദ്യോഗസ്ഥര്‍. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്.
അതേ സമയം ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള നീക്കത്തിനെതിരേ രണ്ടും കല്‍പ്പിച്ചാണ് ഫ്‌ളാറ്റ് ഉടമകള്‍. പ്രതിഷേധ സൂചകമായി തിരുവോണ നാളില്‍ നഗരസഭാ ഓഫിസിനു മുന്നില്‍ നിരാഹാരം കിടക്കാനും ഉടമകള്‍ തീരുമാനിച്ചു.
അതേ സമയം നഗരസഭാ അധികൃതരെ അകത്തേക്ക് പ്രവേശിപ്പിക്കാതിരിക്കാന്‍ ഫ്ളാറ്റിന്റെ ഗേറ്റുകളും താഴിട്ടു പൂട്ടിയിട്ടുണ്ട്. ജെയിന്‍ കോറല്‍ ഫ്‌ളാറ്റിനാണ് താമസക്കാര്‍ തന്നെ താഴിട്ടത്. ഒഴിയാന്‍ ആവശ്യപ്പെട്ട് നോട്ടിസ് നല്‍കാന്‍ ചെല്ലുന്നവരെ അകത്തു കടക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ഉടമകള്‍.

ഇന്നുതന്നെ നോട്ടിസ് നല്‍കുമെന്നാണ് മരട് നഗരസഭാ സെക്രട്ടറി ആരിഫ് ഖാന്‍ അറിയിച്ചിട്ടുള്ളത്.

ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള നീക്കത്തിനെതിരേ നഗരസഭാ യോഗത്തില്‍ പൊതുവികാരമായിരുന്നു. താമസക്കാരുടെ അവസ്ഥ കണക്കിലെടുത്ത് സര്‍ക്കാര്‍ തന്നെ സുപ്രിംകോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കണമെന്നാണ് ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടത്.

എന്നാല്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഉടമകള്‍ക്ക് നോട്ടിസ് നല്‍കുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണെന്നായിരുന്നു നഗരസഭാധ്യക്ഷ പറഞ്ഞത്.
കോടതിയുടെ ഉത്തരവിനെ മനുഷ്യാവകാശ ലംഘനമായി കാണണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഫ്ളാറ്റ് പൊളിക്കാന്‍ അനുവദിക്കില്ലെന്നു നഗരസഭ പ്രമേയം പാസാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആ തീരുമാനം കൈകൊണ്ടു.
ഫ്ളാറ്റുടമകളുമായി സംസാരിക്കാന്‍ പോലും തയാറാകാതിരുന്ന ചീഫ് സെക്രട്ടറിയുടെ നടപടിയെയും അംഗങ്ങള്‍ വിമര്‍ശിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.