2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

അനില്‍ അംബാനിയുടെ കടം 90,000 കോടി രൂപയെങ്കിലും ഉണ്ടാവുമെന്ന് റിപ്പോര്‍ട്ട്

 

ന്യൂഡല്‍ഹി: കടം കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന അനില്‍ അംബാനിയുടെ കടം പുറത്തുവന്ന കണക്കിലും കൂടുതലെന്ന് റിപ്പോര്‍ട്ടുകള്‍. അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് അറിയിച്ചത് 46,000 കോടി രൂപയാണ് കടമെന്നാണ്. എന്നാല്‍ 90,000 കോടി രൂപയെങ്കിലും കടമായി നല്‍കാനുണ്ടാകുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്.

സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്സണുമായുള്ള കേസ് ഈയിടെ 550 കോടി രൂപ കൊടുത്ത് തീര്‍പ്പാക്കിയിരുന്നു. 1500 കോടി രൂപയാണ് അവര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അപ്പലറ്റ് അഥോറിറ്റി മുഖാന്തരം അത് 550 ആയി കുറക്കുകയായിരുന്നു. സഹോദരനായ മുകേഷ് അംബാനിയുടെ സഹായത്തോടെയാണ് ആ തുക പോലും അനില്‍ അമ്പാനി കൊടുത്തത്. എന്നിരിക്കെ, ഇത്രയും വലിയ കടം എങ്ങനെ വീട്ടുമെന്ന കാര്യത്തില്‍ കൃത്യമായ വിവരമില്ല.

2017 ല്‍ എസ്സാര്‍ സ്റ്റീല്‍സാണ് ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ കടക്കെണിയില്‍ ആയിരുന്നത്. വായ്പാ സ്ഥാപനങ്ങള്‍ 82,541 കോടി രൂപയുടെ അവകാശവാദമാണ് അന്ന് ഉന്നയിച്ചിരുന്നത്. നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ മുഖാന്തരം അന്ന് കമ്പനിക്ക് 54,565 കോടി രൂപ നല്‍കേണ്ടി വന്നു.

ഇതിലും വലിയ കടമാണ് ഇപ്പോള്‍ അംബാനിയുടെ കമ്പനി നേരിടുന്നത്. റിലയന്‍സിന് കടം നല്‍കിയ രാജ്യത്തിനകത്തും പുറത്തുമുള്ള ബാങ്കുകള്‍, സര്‍ക്കാര്‍, മൊബൈല്‍ ഫോണ്‍ കമ്പനികള്‍, ടെലികോം ടവര്‍ തുടങ്ങിയ സ്ഥാപനങ്ങളോട് കിട്ടാനുള്ളതിന്റെ വിശദീകരണം ചോദിച്ചിരിക്കുകയാണിപ്പോള്‍. ആര്‍.ബി.എസ്.എ അഡൈ്വസേഴ്സ് എല്‍.എല്‍.പിക്കാണ് ഇതു സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News