2020 February 24 Monday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ആര്‍.ബി.ഐക്കെതിരേ കോടതി അലക്ഷ്യ നടപടിവേണ്ടിവരുമെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി:വാര്‍ഷിക അവലോകന റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുള്ള അപേക്ഷ തള്ളിയ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്‌ക്കെതിരെ സുപ്രീംകോടതി. വിവരാവകാശനിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷനിരസിച്ച് നടപടി സ്വീകരിക്കാത്ത ആര്‍.ബി.ഐക്കെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടി വരുമെന്നാണ് സുപ്രീം കോടതി ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

നേരത്തെ ആര്‍ബിഐക്കെതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈ സ്വദേശി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ ഹരജിയില്‍ ജനുവരി 20ന് കോടതി ആര്‍ബിഐയ്ക്ക് നോട്ടീസും അയച്ചിരുന്നു.
ആര്‍.ബി.ഐയുടെ കീഴിലുള്ള ബാങ്കുകളുടെ വാര്‍ഷിക അവലോകന റിപ്പോര്‍ട്ട് വെളിപ്പെടുത്താത്ത നടപടി അംഗീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതായിരുന്നു.

റിപ്പോര്‍ട്ടുകള്‍ പരസ്യപ്പെടുത്തുന്നത് ബാങ്കുകളുമായുള്ള പരസ്പര വിശ്വാസത്തെ ബാധിക്കുമെന്നാണ് ആര്‍ബിഐയുടെ വാദം. വിവരാവകാശ നിയമപ്രകാരം ഐസിഐസിഐ, ആക്‌സിസ്, എച്ച്ഡിഎഫ്‌സി, എസ്ബിഐ ബാങ്കുകളുടെ 2011 ഏപ്രില്‍ മുതലുള്ള വാര്‍ഷിക അവലോകന റിപ്പോര്‍ട്ടുകളാണ് ഹര്‍ജിക്കാരന്‍ ആര്‍ബിഐയോട് ആവശ്യപ്പെട്ടത്.

എന്നാല്‍, അപേക്ഷ ആര്‍ബിഐ തള്ളി. ബാങ്കുകളില്‍നിന്ന് 50 കോടിക്ക് മുകളില്‍ വായ്പയെടുത്ത് മനഃപൂര്‍വം വീഴ്ചവരുത്തുന്നവരുടെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്തണമെന്ന് മറ്റൊരു കേസിലും സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിട്ടുണ്ട്. ഈ വിധികളുടെ അടിസ്ഥാനത്തില്‍ ഹര്‍ജിക്കാരന്‍ കേന്ദ്രവിവരാവകാശ കമീഷനെയും സുപ്രീംകോടതിയെയും സമീപിക്കുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.