2018 October 15 Monday
മുതല്‍മുടക്കില്ലാതെ കിട്ടുന്ന ഒന്നാണ് അനുഭവങ്ങള്‍

ആര്‍.ബി.ഐ വായ്പാനയം പ്രഖ്യാപിച്ചു; നിരക്കുകളില്‍ ഇത്തവണയും മാറ്റമില്ല

  • റിപ്പോ ആറ് ശതമാനത്തില്‍ തുടരും

 

ന്യൂഡല്‍ഹി: നിരക്കുകളില്‍ മാറ്റംവരുത്താതെ റിസര്‍വ് ബാങ്ക് പണനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് ആറ് ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 5.75ശതമാനവുമായി തുടരും.

നാണയപ്പെരുപ്പ ഭീഷണി നിലനില്‍ക്കുന്നതിനാലാണ് ആര്‍.ബി.ഐ അടിസ്ഥാന നിരക്കുകളില്‍ മാറ്റംവരുത്താതിരുന്നതെന്നാണു വിലയിരുത്തല്‍.

കഴിഞ്ഞ ഡിസംബറില്‍ നടന്ന അവലോകന നയത്തിലും നിരക്കുകളില്‍ മാറ്റം വരുത്താന്‍ ആര്‍.ബി.ഐ തയാറായിരുന്നില്ല.

നിലവില്‍ ഏഴുവര്‍ഷത്തെ താഴ്ന്ന നിലവാരത്തിലാണ് നിരക്കുകള്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് അവസാനമായി റിപ്പോ നിരക്കില്‍ 25 ബേസിസ് പോയന്റ് കുറവ് വരുത്തിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.