2019 November 20 Wednesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ആര്‍.ബി.ഐ ജാഗരൂകരല്ല, ബാങ്കിങ് മേഖല കടുത്ത പ്രതിസന്ധിയിലേക്ക്; മുന്നറിയിപ്പുമായി നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജി

 

കൊല്‍ക്കത്ത: ഇന്ത്യയിലെ ബാങ്കിങ് മേഖല കടുത്ത പ്രതിസന്ധിയിലേക്കു നീങ്ങുകയാണെന്നും അതിലേക്ക് ശ്രദ്ധ അത്യാവശ്യമാണെന്നും സാമ്പത്തിക നൊബേല്‍ സമ്മാന ജേതാവ് അഭിജിത് ബാനര്‍ജി.

‘നിലവില്‍ ബാങ്കിങ് സംവിധാനം വലിയ പ്രതിസന്ധി നേരിടുകയാണ്. ഇത് വര്‍ഷങ്ങളോളം ഈ മേഖലയെ താളംതെറ്റിക്കും. കുറേ പണം ഒഴുക്കേണ്ട സമയമാണിത്, എന്നാല്‍ ബാങ്കിങ് മേഖലയിലെ പ്രശ്‌നം പരിഹരിക്കാന്‍ മാത്രം സര്‍ക്കാരിന് പണമില്ല. തളര്‍ന്നുകിടക്കുന്ന ബാങ്കുകളെ വില്‍ക്കുകയാണ് വഴിയെന്നാണ് ഞാന്‍ കരുതുന്നത്’- അഭിജിത് ബാനര്‍ജി പറഞ്ഞു.

‘ഇപ്പോള്‍ പല ബാങ്കുകളുടെയും അവസ്ഥ അത്ര പരിതാപകരമല്ല. അവര്‍ക്കിപ്പോള്‍ ബ്രാഞ്ച് നെറ്റ്‌വര്‍ക്കുകളും ജോലിക്കാരുമുണ്ട്. കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനു മുന്‍പ് വില്‍ക്കുന്നതാണ് നല്ലത്’- അഭിജിത് ബാനര്‍ജി പറഞ്ഞു.

ആഗോള ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിലെ സംഭാവയ്ക്ക് ഭാര്യ എസ്തര്‍ ദഫ്‌ലോയ്ക്കും മിഷേല്‍ ക്രെമറിനുമൊപ്പം ഈ വര്‍ഷത്തെ സാമ്പത്തിക നൊബേല്‍ പങ്കിട്ടയാളാണ് അഭിജിത് ബാനര്‍ജി.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.