2019 October 22 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ഇനിയെങ്കിലും വളരുമോ? തുടര്‍ച്ചയായ അഞ്ചാം തവണയും റിപ്പോ നിരക്ക് വെട്ടിക്കുറച്ച് ആര്‍.ബി.ഐ

 

ന്യൂഡല്‍ഹി: തുടര്‍ച്ചയായ അഞ്ചാം തവണയും റിപ്പോര്‍ നിരക്കില്‍ കുറവു വരുത്തി ആര്‍.ബി.ഐ. 25 ബേസിസ് പോയിന്റ് (കാല്‍ പോയിന്റ്) ആണ് കുറച്ചിരിക്കുന്നത്. ഇതോടെ റിപ്പോ നിരക്ക് 5.15 ശതമാനമായി.

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അധ്യക്ഷനായ ദ്വിമാസ ധനനയ സമിതി യോഗത്തിനുശേഷമാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.

ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് വലിയ കുറവു വരുത്തിയിരുന്നത്. 35 ബേസിസ്് പോയിന്റാണ് അന്നു കുറച്ചത്. ഇതോടെ മൊത്തം 135 ബേസിസിന്റെ കുറവാണ് ഈ വര്‍ഷം ആര്‍.ബി.ഐ വരുത്തിയത്. ഡിസംബറിലെ അടുത്ത യോഗത്തിലും നിരക്കില്‍ 15 ബേസിസ് പോയിന്റ് കുറവ് വരുത്തുമെന്ന നിരീക്ഷണം സാമ്പത്തിക വിദഗ്ധര്‍ പങ്കുവച്ചുതുടങ്ങി.

പണപ്പെരുപ്പ നിരക്ക് പത്ത് മാസത്തെ ഉയര്‍ന്നനിരക്കിലാണെങ്കിലും ആര്‍.ബി.ഐയുടെ മധ്യകാല ലക്ഷ്യനിരക്കായ നാല് ശതമാനത്തിന് താഴെയാണ് ഇപ്പോഴും. പത്ത് വര്‍ഷത്തെ സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിന്നുള്ള ആദായ നിരക്കില്‍ ഈയിടെ ആറ് ബേസിസ് പോയിന്റിന്റെ കുറവുണ്ടായതും നിരക്ക് കുറയ്ക്കുന്നതിന് ആര്‍.ബി.ഐയെ പ്രേരിപ്പിച്ചു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.