2018 October 16 Tuesday
ജീവിച്ചു തന്നെ മനസിലാക്കേണ്ട ഒന്നിലേറെ പാഠങ്ങളാണ് ജീവിതം

നോട്ട് നിരോധന വിവരങ്ങള്‍ പുറത്തുവിടാത്തതെന്തേ?- വിശദീകരണവുമായി ആര്‍.ബി.ഐ

ന്യൂഡല്‍ഹി: നോട്ട് നിരോധനം ഏര്‍പ്പെടുത്തി ആറു മാസം കഴിഞ്ഞിട്ടും അതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും കേന്ദ്ര സര്‍ക്കാരോ ആര്‍.ബി.ഐയോ പുറത്തുവിട്ടിട്ടില്ല. പുറത്തുവിടാത്തതിന് വിചിത്രമായൊരു കാരണവുമുണ്ട് ആര്‍.ബി.ഐയ്ക്ക്. രാജ്യത്തിന്റെ സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് ദോഷകരമായി ബാധിക്കുമെന്നാണ് ആര്‍.ബി.ഐയുടെ വിശദീകരണം.

വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിനു മറുപടി നല്‍കാനാവില്ലെന്നു കാട്ടിയാണ് ആര്‍.ബി.ഐയില്‍ നിന്ന് ഈ വിശദീകരണം ലഭിച്ചത്. ഭാവി സാമ്പത്തിക വ്യവസ്ഥയ്ക്കും സാമ്പത്തിക നയങ്ങള്‍ക്കും തിരിച്ചടിയാകുമെന്നാണ് വിശദീകരണം.

500, 1000 രൂപ നോട്ടുകളുടെ നിരോധന സമയത്ത് ആര്‍.ബി.ഐ ഓഫിസില്‍ ചേര്‍ന്ന യോഗങ്ങളുടെ മിനുട്ട്‌സ് കോപ്പി നല്‍കണമെന്നാവശ്യപ്പെട്ടാണ് വിവരാവകാശ അപേക്ഷ നല്‍കിയത്.

കള്ളപ്പണം പിടികൂടുകയെന്ന വാഗ്ദാനത്തോടെയാണ് 2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചത്. നോട്ട് നിരോധന കാലാവധി കഴിഞ്ഞ് ജനുവരി ഒന്നിന് ഫലം പറയുമെന്നു പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഒന്നും പുറത്തുവിട്ടിട്ടില്ല.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News