2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

യു-ടേണ്‍ അടിച്ച് ആര്‍.ബി.ഐ: റിപ്പോ നിരക്ക് കുറച്ചു

  • ഭവന, വാഹന വായ്പാ പലിശ നിരക്കു കുറയും

ന്യൂഡല്‍ഹി: വാണിജ്യ ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ നല്‍കുന്ന വായ്പയുടെ പലിശ നിരക്ക് (റിപ്പോ) കുറച്ചു. ബേസിസ് പോയിന്റില്‍ 25 പോയിന്റിന്റെ (കാല്‍ ശതമാനം) കുറവാണ് വരുത്തിയത്. ഇതോടെ റിപ്പോ നിരക്ക് 6.25 ശതമാനമായി.

നാണയപ്പെരുപ്പം തീരെ കുറഞ്ഞ സാഹചര്യത്തിലാണ് മൊണേറ്ററി പോളിസി കമ്മിറ്റി (എം.പി.സി) മുന്‍പത്തെ നിലപാട് മാറ്റി പലിശനിരക്ക് കുറക്കാന്‍ തീരുമാനിച്ചത്.

റിപ്പോ നിരക്ക് കുറച്ചതോടെ ഭവന, വാഹന വായ്പാ പലിശ നിരക്കുകള്‍ കുറയും. അതേസമയം, വാണിജ്യ ബാങ്കുകളില്‍ നിന്ന് ആര്‍.ബി.ഐ വാങ്ങുന്ന വായ്പയ്ക്കുള്ള പലിശ നിരക്കായ റിവേഴ്‌സ് റിപ്പോ ആറു ശതമാനമായി തുടരും.

സാമ്പത്തിക വളര്‍ച്ചയിലെ കുറവും പലിശ നിരക്ക് കുറക്കാന്‍ ഒരു കാരണമായി. എം.പി.സി അംഗങ്ങള്‍ 4:2 വോട്ടിനാണ് പലിശനിരക്ക് കുറക്കാന്‍ തീരുമാനിച്ചത്. നയം ‘ന്യൂട്രല്‍’ നിലയിലേക്ക് കൊണ്ടുവരികയും ചെയ്തു.

2017 ഓഗസ്റ്റിന് ശേഷം ആദ്യമായാണ് നിരക്ക് കുറയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം മൊത്തം 50 ബേസിസ് പോയ്ന്റ് നിരക്ക് വര്‍ധനയാണ് ഉണ്ടായത്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News