2018 October 16 Tuesday
ജീവിച്ചു തന്നെ മനസിലാക്കേണ്ട ഒന്നിലേറെ പാഠങ്ങളാണ് ജീവിതം

പുതിയ 50 രൂപ ഉള്ളതു തന്നെ; വൈകാതെ എത്തുമെന്ന് ആര്‍.ബി.ഐ

കഴിഞ്ഞ കുറച്ചുദിവസങ്ങളായി പുതിയ 50 രൂപയുടെ നോട്ട് കെട്ടുകള്‍ വാട്‌സ്ആപ്പിലൂടെ ഓടുകയാണ്. പുതിയ നോട്ടുകള്‍ വരികയാണെന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പ്രചരിച്ചിരുന്നത്. ഇപ്പോള്‍ അതിനൊരു സ്ഥിരീകരണം വന്നിരിക്കുകയാണ്, ആര്‍.ബി.ഐയില്‍ നിന്ന്.

 

ഹംപിയിലെ ചരിത്രസ്മാരകങ്ങള്‍ ചേര്‍ത്ത നോട്ടുകളാണ് പുറത്തിറങ്ങുന്നത്. ഫഌറസെന്റ് നീലയാണ് നോട്ടിന്റെ നിറം. 66 മില്ലീ മീറ്റര്‍ വീതിയും 135 മില്ലി മീറ്റര്‍ നീളവുമായിരിക്കും നോട്ടിന്. 20, 50 രൂപകളുടെ പുതിയ നോട്ടുകള്‍ പുറത്തിറക്കുമെന്ന് കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ആര്‍.ബി.ഐ പ്രഖ്യാപിച്ചിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News