2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ഐ.സി.സി സമിതിയില്‍ നിന്നും രവിശാസ്ത്രി രാജി വെച്ചു

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രവി ശാസ്ത്രി അനില്‍ കുംബ്ലൈ അധ്യക്ഷനായ ഐ.സി.സി സമിതിയില്‍ നിന്നും രാജിവെച്ചു. കഴിഞ്ഞ ആറു വര്‍ഷമായി സമിതിയില്‍ അംഗമായ ശാസ്ത്രി അന്താരാഷ്ട്ര ക്രിക്കറ്റ് കമ്മറ്റിയിലെ മാധ്യമപ്രതിനിധിയാണ്.

അതേ സമയം ഇന്ത്യന്‍ പരിശീലക സ്ഥാനം നഷ്ടപ്പെട്ടതുമായി രാജിക്ക് ബന്ധമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുവാന്‍ വേണ്ടിയാണ് രാജി വെക്കുന്നതെന്നാണ് ശാസ്ത്രിയുടെ നിലപാട്. ഐ.സി.സി കമ്മറ്റിയില്‍ നിന്നും രാജി വെക്കുകയാണെന്ന് ശാസ്ത്രി നേരത്തെ തന്നെ ഐ.സി.സി ചെയര്‍മാന്‍ ശശാങ്ക് മനോഹറിനെ അറിയിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.