2017 December 08 Friday
വിയര്‍പ്പ് വറ്റുന്നതിനു മുമ്പ് തൊഴിലാളിക്ക് അവന്റെ കൂലി കൊടുക്കുക
മുഹമ്മദ് നബി(സ)

രാഷ്ട്രപതി ഭവനില്‍ കയറിച്ചെല്ലാം, ആഴ്ചയില്‍ നാലു ദിവസം

ഇന്ത്യന്‍ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായ രാഷ്ട്രപതി ഭവന്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നു. ആഴ്ചയില്‍ നാലു ദിവസമാണ് സന്ദര്‍കര്‍ക്ക് അകത്തു കയറാന്‍ അനുമതി.

വ്യാഴം, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് സന്ദര്‍ശനാനുമതി. ഒരാള്‍ക്ക് 50 രൂപയുടെ ടിക്കറ്റെടുത്താല്‍ അകത്തു പ്രവേശിക്കാം. എട്ടു വയസ്സിനു താഴെയുള്ള കുട്ടികള്‍ ഇളവുണ്ട്. രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണി വരെയാണ് സമയം.

ഇന്ത്യന്‍ സന്ദര്‍ശകര്‍ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് സമര്‍പ്പിക്കണം. വിദേശികളാണെങ്കില്‍ പാസ്‌പോര്‍ട്ട് വേണം. രണ്ടാം നമ്പര്‍ ഗേറ്റായ രാജ്പഥ്, 37-ാം നമ്പര്‍ ഗേറ്റായ ഹുക്മി മായി മാര്‍ഗ്, 38-ാം ഗേറ്റായ ചര്‍ച്ച് റോഡ് എന്നീ വഴികളിലൂടെയാണ് പ്രവേശനം. http://rashtrapatisachivalaya.gov.in/ എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.