2019 September 18 Wednesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

ലോക ഒന്നാം നമ്പര്‍ ടി-20 ബൗളര്‍ റാഷിദ് ഖാന്‍ ഗ്രൗണ്ടില്‍ നിസ്‌കരിക്കുന്ന വീഡിയോ വൈറലാകുന്നു

അയര്‍ലന്‍ഡ് : അഫ്ഗാനിസ്ഥാന്റെ അയര്‍ലന്‍ഡ് പര്യടനത്തിലെ രണ്ടാം ഏകദിനം തുടങ്ങുന്നതിനു മുന്‍പ് ബൗണ്ടറി ലൈനിനു പുറത്ത് റാഷിദ് നിസ്‌കരിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. ഒരു നല്ല ക്രിക്കറ്റര്‍ എന്നതിനോടൊപ്പം റാഷിദ് ഒരു ഉറച്ച മതവിശ്വാസി കൂടിയാണ്. അത് തെളിയിക്കുന്ന ചില സംഭവങ്ങളും മുന്‍പ് ഉണ്ടായിട്ടുണ്ട്. നോമ്പ് തുറക്കാനായി ഇരിക്കുന്ന റാഷിദിന്റെയും ടീമംഗങ്ങളുടെയും ചിത്രം ഐ.പി.എല്ലിനിടെ പുറത്തു വന്നിരുന്നു. നോമ്പ് നോറ്റ് കളിക്കാനിറങ്ങിയ റാഷിദിന്റെയും മറ്റൊരു അഫ്ഗാന്‍ താരം മുഹമ്മദ് നബിയുടെയും ചിത്രങ്ങള്‍ ശിഖര്‍ ധവാനും പങ്ക് വച്ചിരുന്നു. ഇപ്പോഴിതാ, മറ്റ് ടീം അംഗങ്ങള്‍ പരിശീലനത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഗ്രൗണ്ടില്‍ നിസ്‌കരിക്കുന്ന റാഷിദിന്റെ വീഡിയോ വൈറലാവുകയാണ്. ലോക ഒന്നാം നമ്പര്‍ ടി-20 ബൗളറായ റാഷിദ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സ്ഥിരതയാര്‍ന്ന പ്രകടനങ്ങളാണ് കാഴ്ച വയ്ക്കുന്നത്.

\


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.