2019 December 07 Saturday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

പൊലിസ് വേഷത്തിലെത്തി വനിതയെ പീഡിപ്പിച്ചു; സൗദിയില്‍ മൂന്ന് പാകിസ്താന്‍ പൗരന്‍മാരുടെ വധശിക്ഷ നടപ്പിലാക്കി

ജിദ്ദ: പൊലിസ് വേഷത്തിലെത്തില്‍ താമസസ്ഥലത്തെത്തി വനിതയെ പീഡിപ്പിച്ച മുന്ന് പാകിസ്താന്‍ പൗരന്‍മാരുടെ വധശിക്ഷ നടപ്പിലാക്കി. ക്രിമിനല്‍ കോടതി വിധി അപ്പീല്‍ കോടതിയും സുപ്രിം കോടതിയും ശരിവെച്ചതോടെയാണ് സഊദി ആഭ്യന്തര മന്ത്രാലയം ശിക്ഷ നടപ്പാക്കിയത്.

ജിദ്ദയില്‍ പൊലിസ് വേഷത്തില്‍ മദ്യപിച്ചെത്തിയ മൂന്ന് പാകിസ്താനി പൗരന്‍മാരാണ് വനിതയെ പീഡിപ്പിച്ചത്. ഇവരുടെ താമസസ്ഥലത്ത് അതിക്രമിച്ച് കയറിയ പ്രതികള്‍ ആയുധങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. കൂടാതെ പീഡിപ്പിക്കണമെന്ന ഉദ്ദേശത്തോടെ മറ്റൊരു സ്ത്രീയുടെ മുറിയുടെ വാതില്‍ തകര്‍ക്കുകയും ചെയ്തു.

അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതികളെ അറസ്റ്റ് ചെയ്ത് കുറ്റം ചുമത്തി ക്രിമിനല്‍ കോടതിക്ക് കൈമാറി. ക്രിമിനല്‍ കോടതി വിധി അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശരിവെച്ചതോടെ ശിക്ഷ നടപ്പിലാക്കുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.