2019 November 14 Thursday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

തന്റെ പക്കല്‍ തെളിവുകളുണ്ട്: ഏതു പരിശോധനക്കും തയാര്‍, ബിനോയിക്കെതിരായ ആരോപണത്തില്‍ ഉറച്ച് പരാതിക്കാരി

മുംബൈ: ബിനോയ് കോടിയേരിക്കെതിരായ പരാതിയില്‍ ഉറച്ച് നില്‍ക്കുന്നതായി പരാതിക്കാരി. താന്‍ പറയുന്നകാര്യങ്ങള്‍ സ്ഥാപിക്കാന്‍ തെളിവുകളുണ്ടെന്നും ഏത് പരിശോധനക്കും തയാറാണെന്നും അവര്‍ പറഞ്ഞു. തനിക്കെതിരായ കേസ് നേരിടുമെന്നും യുവതി പ്രതികരിച്ചു.

മുംബൈയിലെ ഡാന്‍സ് ബാര്‍ ജീവനക്കാരിയായ യുവതിയാണ് ബിനോയ് കോടിയേരിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് പരാതി. 2009 മുതല്‍ 2018 വരെ പീഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.
അതേ സമയം പരാതിക്കാരിയെ അറിയാമെന്ന് പറഞ്ഞ ബിനോയ് കോടിയേരി ഇത് ബ്ലാക്ക് മെയിലിങ്ങാണെന്ന് വിശദീകരിച്ചു.
ബന്ധത്തില്‍ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും യുവതി പറയുന്നു. അന്ധേരിയിലെ ഒഷിവാര പൊലിസ് സ്റ്റേഷനില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് മുപ്പത്തിമൂന്നുകാരിയായ യുവതി പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈ ഓഷിവാര പൊലിസാണ് കേസെടുത്തിട്ടുള്ളത്.

താന്‍ വിവാഹം കഴിച്ചു എന്ന് കാണിച്ച് യുവതി ജനുവരിയില്‍ നോട്ടീസ് അയച്ചിരുന്നുവെന്നും ഈ നോട്ടിസിനെതിരെ പൊലിസില്‍ പരാതി നല്‍കിയിരുന്നുവെന്നും ബിനോയ് കോടിയേരി പറഞ്ഞു.
പുതിയ പരാതിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബിനോയ് വ്യക്തമാക്കി.
അഭിഭാഷകരുമായി സംസാരിച്ച ശേഷമായിരിക്കും അടുത്ത നീക്കമെന്നറിയിച്ച ബിനോയ് വിശദീകരണവുമായി ഉടന്‍ മാധ്യമങ്ങളുടെ മുന്നിലെത്തുമെന്നും അറിയിച്ചു.

അതേസമയം, കേസുമായി ബന്ധപ്പെട്ട കക്ഷികള്‍ക്ക് മുന്നോട്ട് പോകാമെന്നും ഇത്തരം പരാതികള്‍ പാര്‍ട്ടി അറിയേണ്ട കാര്യമില്ലെന്നുമായിരുന്നു സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ പ്രതികരണം.

പരാതിക്കാരിയെ അറിയാമെന്ന് സമ്മതിച്ച ബിനോയ് കോടിയേരി ഇത് ബ്ലാക്ക് മെയിലിങ്ങാണെന്നുമാണ് വിശദീകരിക്കുന്നത്.
താന്‍ വിവാഹം കഴിച്ചു എന്ന് കാണിച്ച് യുവതി ജനുവരിയില്‍ നോട്ടിസ് അയച്ചിരുന്നുവെന്നും ഈ നോട്ടിസിനെതിരെ പൊലിസില്‍ പരാതി നല്‍കിയിരുന്നു. പുതിയ പരാതിക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ബിനോയ് വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News