2017 December 08 Friday
വിയര്‍പ്പ് വറ്റുന്നതിനു മുമ്പ് തൊഴിലാളിക്ക് അവന്റെ കൂലി കൊടുക്കുക
മുഹമ്മദ് നബി(സ)

റേഞ്ച് റോവര്‍ വെലാര്‍ ഇന്ത്യയില്‍; വില 78.83 ലക്ഷം

റേഞ്ച് റോവര്‍ വെലാര്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. 78.83 ലക്ഷം രൂപയാണ് പുതിയ റേഞ്ച് റോവര്‍ വെലാര്‍ എക്‌സ് ഷോറൂം വില. റേഞ്ച് റോവര്‍ നിരയില്‍ നാലാമനാണ് വെലാര്‍.

3.0 ലിറ്റര്‍ ഡീസല്‍, 2.0 ലിറ്റര്‍ ഇഗ്‌നീഷ്യം ഡീസല്‍, 2.0 ലിറ്റര്‍ ഇഗ്‌നീഷ്യം പെട്രോള്‍ എന്‍ജിനിലും വെലാര്‍ ലഭ്യമാകും.

177 bhp കരുത്തേകുന്ന 2.0 ലിറ്റര്‍ ഫോര്‍സിലിണ്ടര്‍ ഡീസല്‍, 296 bhp കരുത്തേകുന്ന 3.0 ലിറ്റര്‍ V6 ഡീസല്‍ എഞ്ചിന്‍, 247 bhp കരുത്തേകുന്ന 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് പുതിയ വെലാറില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. എസ്, എസ്ഇ, എച്ച്എസ്ഇ എന്നീ വേരിയന്റുകളിലാണ് മൂന്ന് എഞ്ചിനുകളും ഒരുങ്ങുന്നത്.

നീളം കൂടിയ പനോരമിക് സണ്‍റൂഫും 10 ഇഞ്ച് ടച്ച് സ്്ക്രീന്‍ ഇന്‍ഫോടെയ്‌മെന്‍ര് സിസ്റ്റവുമാണ് ഘടിപ്പിച്ചിട്ടുള്ളത്. സ്റ്റാന്‍ഡേര്‍ഡ് ലെതര്‍ ഇന്റീരിയര്‍ അല്ലെങ്കില്‍ മൈക്രോഫൈബര്‍ ഇന്റീരിയര്‍ പാക്കേജാണ് വെലാറില്‍ കമ്പനി നല്‍കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.