2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

രമേശ് ചെന്നിത്തലയുടെ മകന്‍ ഡോ. രോഹിത് വിവാഹിതനായി

കൊച്ചി: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മകന്‍ രോഹിത് വിവാഹിതനായി. വ്യവസായിയായ ഭാസിയുടെ മകള്‍ ശ്രീജ ഭാസി ആണ് വധു. അങ്കമാലി ആഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരുന്നു ചടങ്ങുകള്‍. രോഹിത് കൊച്ചിയിലും ശ്രീജ അമേരിക്കയിലും ഡോക്ടര്‍മാരാണ്.

മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള, സംസ്ഥാനമന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, ഡി.സി.സി അധ്യക്ഷന്‍മാന്‍, കെ.പി.സി.സി -കോണ്‍ഗ്രസ് ഭാരവാഹികള്‍ തുടങ്ങിയവരും കലാസാംസ്‌കാരികരംഗത്തെ പ്രമുഖരും വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.