2019 November 14 Thursday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ജനവിധി മാനിച്ച് മുഖ്യമന്ത്രി രാജിവെക്കണം: ചെന്നിത്തല

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കേരളം ബി.ജെ.പിക്ക് പറ്റിയ മണ്ണല്ലെന്ന് ഒരിക്കല്‍കൂടി തെളിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ അക്കൗണ്ട് തുറക്കണമെന്ന ബി.ജെ.പിയുടെ വ്യാമോഹമാണ് ജനങ്ങള്‍ തള്ളിയത്. പ്രതിപക്ഷ ഐക്യം ഉണ്ടായിരുന്നെങ്കില്‍ എന്‍.ഡി.എയെ തോല്‍പിക്കാമായിരുന്നു, അതിന് തുരങ്കം വച്ചത് കേരളത്തിലെ സി.പി.എം നേതാക്കളാണ്. ഇതിന് കിട്ടിയ തിരിച്ചടിയാണ് കേരളത്തിലെ ഇടതുപക്ഷത്തിന്റെ തോല്‍വി.
ചരിത്രത്തില്‍ ഇതുവരെ ഇടതുപക്ഷം നേരിടാത്ത പരാജയമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
ഇടത് സര്‍ക്കാര്‍ നയത്തിനെതിരായി ജനം വിധയെഴുതി. ജനവിധി മാനിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഗോര്‍ബച്ചേവ് ആണ് പിണറായി വിജയന്‍. വര്‍ഗീയതയ്ക്ക് എതിരായി യു.ഡി.എഫ് പേരാട്ടം തുടരുമെന്നും ചെന്നിത്തല ഇന്ദിരാഭവനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.