2020 May 29 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പ്രമേഹ രോഗിയാണോ? എങ്കില്‍ നിങ്ങളുടെ റമദാനിലെ ഭക്ഷ്യക്രമം ഇങ്ങനെയാണ്

 

പ്രമേഹരോഗികള്‍ക്ക് നോമ്പ് അനുഷ്ടിക്കാന്‍ പറ്റുമോ ഇല്ലയോ എന്നതിനെ കുറിച്ച് പല അഭിപ്രായവ്യത്യാസങ്ങളുണ്ട്. എന്നാല്‍, ചെറിയ അളവില്‍ പ്രമേഹമുള്ളവര്‍ക്ക് നോമ്പ് അനുഷ്ടിക്കുന്നതില്‍ ആരോഗ്യ പ്രശ്‌നങ്ങളില്ല. പ്രമേഹരോഗികള്‍ ആദ്യംചെയ്യേണ്ടത് നോമ്പ് അനുഷ്ടിക്കുന്നതില്‍ കുഴപ്പമില്ലെന്ന് ഡോക്ടറെ കണ്ട് പരിശോധിച്ച് ഉറപ്പുവരുത്തലാണ്. പ്രമേഹ രോഗികള്‍ എല്ലാ 4-6 മണിക്കൂറുകള്‍ ഇടവിട്ട് ഭക്ഷണം കഴിക്കേണ്ടതാണ്. അവരുടെ ഭക്ഷണങ്ങള്‍ ശരിയായി ക്രമീകരിക്കേണ്ടതാണ്. പക്ഷെ റമദാനില്‍ 11-16 മണിക്കൂറുകള്‍ വരെ പട്ടിണികിടക്കേണ്ടതാണ്. അത് ആരോഗ്യത്തിന് ദോഷകരവുമാണ്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയില്‍ നിന്നു കുറയുകയാണെങ്കില്‍ അതിനെ ഹൈപ്പോഗ്ലിക്കേമിയ എന്നാണ് പറയുക. ദീര്‍ഘ നേരം നീണ്ട് നോമ്പ് അനുഷ്ടിക്കുന്നത് വലിയ അളവില്‍ രക്തത്തിലെ ഗ്ലൂക്കോസ് നിലയത്തെ ബാധിക്കാനിടയുണ്ട്. ഇത് കെറ്റോഎസിഡോസിസ് ഉണ്ടാക്കും. അത് നമ്മുടെ ശരീരത്തിലെ ഊര്‍ജ്ജത്തെ കുറക്കുകയും ശരീരത്തിനാവശ്യമായ ഗ്ലൂക്കോസ് കിട്ടാതാവുകയും ചെയ്യും. ഇതുവഴി ശരീരത്തില്‍ മാലിന്യമായ കെറ്റോണുകള്‍ സൃഷ്ടിക്കപ്പെടാനും അക്കാരണത്താല്‍ രക്തത്തെ അമ്ലമുള്ളതാക്കുകയും ചെയ്യും. ഇത് ആരോഗ്യത്തിന് ആപത്താണ്. നോമ്പനുഷ്ടിച്ചതിന് ശേഷം അധികമായി ഭക്ഷണം കഴിച്ചാല്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടും. ഇതാണ് ഹൈപ്പോഗ്ലിക്കേമിയ എന്ന അവസ്ഥ. നോമ്പ് അനുഷ്ടിക്കുന്ന സമയത്ത് വെള്ളം ഒഴിവാക്കുന്നതിനാല്‍ ജലാംശം ഇല്ലാതാവുന്നതില്‍ ജലാംശം ഉണ്ടാവും.

താഴെ പറയുന്ന ഭക്ഷണങ്ങള്‍ കഴിച്ച് രക്തത്തിലെ ഗ്ലൂക്കോസിന്റെ നിലവാരം നിലനിര്‍ത്താം.

1- ഡോക്ടറുമായി സംസാരിച്ച് ഒരു ഭക്ഷണരീതി തയ്യാറാക്കുക. എന്നിട്ട് അത് നിങ്ങളുടെ അത്താഴത്തിന്റെയും ഇഫ്താറിന്റെയും ഭക്ഷണ സമയങ്ങളിലേക്ക് ചേര്‍ക്കുക. ഇഫ്താര്‍ ഭക്ഷണത്തിന് ശേഷം കാര്‍ബോഹൈഡറേറ്റ്‌സ് അടങ്ങയ ലഘുവായ ഭക്ഷണം കഴിക്കുക(1-2 കാരക്കയോ പോലൊ). പിന്നീട്, കനമേറിയ ഭക്ഷണങ്ങളായ അരി ഭക്ഷണമോ ചപ്പാത്തിയോ കഴിക്കാം.

2- അത്താഴത്തിന്, കാര്‍ബോഹൈഡറേറ്റ്‌സ് അടങ്ങയ കനമേറിയ ഭക്ഷണങ്ങള്‍ കഴിക്കുക. ധാന്യങ്ങള്‍, അരി ഭക്ഷണം, പച്ചക്കറികള്‍ എന്നിവ. വൈകി അത്താഴം കഴിക്കുന്നതാണ് നല്ലത്. കുറഞ്ഞ ഗ്ലൈസമിക് സൂചിക കനമേറിയ ഭക്ഷണങ്ങളില്‍ ഉള്ളതിനാല്‍ അത് ദഹനത്തിന് സമയം ഏറുകയും അത് ദീര്‍ഘകാലം നീണ്ടുനില്‍ക്കുകയും ചെയ്യും.

3- പ്രോട്ടീനുകളായ മീന്‍, ടോഫു, അണ്ടിപരിപ്പ് എന്നിവ നമ്മുക്ക് ഊര്‍ജ്ജം നല്‍കും. കൊഴുപ്പ് കുറഞ്ഞ പാല്‍, തൈര്, ചീസ് എന്നിവയും കഴിക്കാം. കിടക്കുന്നതിന് മുമ്പായി ഒരു ഗ്ലാസ് പാലോ അതോ ഫലങ്ങളോ അത്താഴം വരെ രക്തത്തിന്റെ അളവ് നിലനിര്‍ത്താന്‍ വേണ്ടി ഭക്ഷിക്കാവുന്നതാണ്.

4- വൈകുന്നേരങ്ങളില്‍ മതിയാവോളം വെള്ളം കുടിക്കുക.

5- എല്ലാ ആഘോഷങ്ങളിലും മധുരം നിര്‍ബന്ധമാണ്. പക്ഷെ അത് ചെറിയ അളവില്‍ കഴിക്കുക. ഭക്ഷണം ഒലീവ് ഓയിലില്‍ പാകം ചെയ്യുന്നത് ശരീരത്തിന് ഊര്‍ജ്ജവും നല്ല അളവില്‍ കോളസ്‌ട്രോളും ഉണ്ടാക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.