2019 October 22 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ഏറ്റവും ദൈര്‍ഘ്യമേറിയ നോമ്പ് ഫിന്‍ലന്റില്‍, കുറവ് അര്‍ജന്റീനയില്‍

സലാം കൂടരഞ്ഞി

റിയാദ്: വിശുദ്ധ റമദാനില്‍ ഈ വര്‍്ഷം നമ്മുടെ നാടുകളില്‍ ഏകദേശം 15 മണിക്കൂറുകളാണ് നോമ്പ് എടുക്കുന്ന സമയം. എന്നാല്‍ ലോകത്തെ, ഏറ്റവും ദൈര്‍ഘ്യമേറിയ നോമ്പ് എവിടെയെന്നു ചോദിച്ചാല്‍ അത് ഫിന്‍ലന്റിലാണ്. ഫിന്‍ലന്റിലെ ലാപ് ലാന്‍ഡ് പ്രവിശ്യയില്‍ ഏകദേശം 23 മണിക്കൂറും അഞ്ചു മിനുറ്റുമാണ് നോമ്പ് പിടിക്കേണ്ട സമയം. ഇവിടുത്തെ സൂര്യ ഉദയാസ്തമയം വെറും അന്‍പത്തഞ്ചു മിനുട്ടാണെന്നാണ് ഇതിനു കാരണം. എന്നാല്‍ ഇവിടുത്തെ മുസ്‌ലിംകള്‍ തൊട്ടടുത്തുള്ള മുസ്‌ലിം രാജ്യമായ തുര്‍ക്കിയെ അവലംബിച്ചാണ് നോമ്പ് സമയം ക്രമീകരിക്കുന്നതെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നോമ്പ് എന്താണെന്ന് മനസ്സിലാക്കാന്‍ ഇവിടെ ഒരു ദിവസം നോമ്പുകാരനായി കഴിഞ്ഞാല്‍ മതിയാകും.

അതേസമയം, ഏറ്റവും കുറവ് ദൈര്‍ഘ്യം അനുഭവപ്പെടുന്നത് അര്‍ജന്റീനയിലാണ്. ഇവിടെ ഒക്കായ പ്രവിശ്യയിലെ മുസ്‌ലിംകള്‍ ഒന്‍പതു മണിക്കൂറില്‍ താഴെ മാത്രമാണ് നോമ്പ് എടുക്കുന്നത്. സ്‌കാന്റിനാവിയന്‍ രാജ്യങ്ങളെന്നറിയപ്പെടുന്ന രാജ്യങ്ങളില്‍ ഏകദദേശം 20 മണിക്കൂറാണ് നോമ്പിന്റെ ദൈര്‍ഘ്യം. യൂറോപ്പിലെ ഐസ്‌ലാന്‍ഡ്, അമേരിക്കന്‍ ഉപഭൂഖണ്ഡത്തിലെ ഗ്രീന്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ 21 മണിക്കൂറാണ് പകല്‍ സമയം. പുലര്‍ച്ചെ 2:30 നു ഉദിക്കുന്ന സൂര്യന്‍ അസ്തമിക്കുന്നത് 11:14 നാണു. അതായത് ഇന്ത്യയിലെ രാത്രി സമയത്ത്. നോര്‍വേയില്‍ 19 മണിക്കൂറും ബ്രിട്ടനില്‍ 18 മണിക്കൂറും കാനഡയില്‍ 17 മണിക്കൂറുമാണ് നോമ്പിന്റെ ദൈര്‍ഘ്യം. സിഡ്‌നി, ആസ്‌ട്രേലിയ തുടങ്ങി ഭൂമിയുടെ ദക്ഷിണ ഭാഗങ്ങളില്‍ ഏകദേശം 11 മണിക്കൂറും 35 മിനുറ്റുമാണ് നോമ്പിന്റെ ദൈര്‍ഘ്യം.
മിഡ്ഡില്‍ ഈസ്റ്റില്‍ ഏറ്റവും കൂടുതല്‍ ദൈര്‍ഘ്യം ഇറാനിലാണ്. 16 മണിക്കൂറാണിവിടെ നോമ്പ് നോറ്റിരിക്കേണ്ട സമയം. ഏറ്റവും കുറവ് യമനില്‍. 14 മണിക്കൂര്‍. സഊദി, ബഹ്‌റൈന്‍, യു എ ഇ , ഖത്തര്‍, കുവൈത്, ഒമാന്‍ തുടങ്ങി ജി സി സി രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന അറബ് രാജ്യങ്ങളില്‍ ഏകദേശം പതിമൂന്നു മുതല്‍ 17 മണിക്കൂര്‍ വരെയാണ് നോമ്പ് സമയം. ഇന്ത്യ, പാകിസ്താന്‍ ഉള്‍പ്പെടയുള്ള ഏഷ്യന്‍ രാജ്യങ്ങളിലും ഏകദേശം 15 മണിക്കൂറോളമാണ് നോമ്പ് സമയം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.