2019 January 23 Wednesday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

കര്‍ണാടക ഗവര്‍ണറുടെ നടപടിയ്‌ക്കെതിരെ രാം ജഠ്മലാനി സുപ്രിംകോടതിയിലേക്ക്

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ബി.ജെ.പിയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടിയ്‌ക്കെതിരെ മുതിര്‍ന്ന അഭിഭാഷകനും നിയമവിദഗ്ധനുമായ രാം ജഠ്മലാനി സുപ്രിംകോടതിയിലേക്ക്. കര്‍ണാടക ഗവര്‍ണറുടെ നടപടി ഭരണഘടനാ ശക്തിയുടെ ദുരുപയോഗമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാം ജഠ്മലാനി പരമോന്നത കോടതിയെ സമീപിച്ചത്.

തന്റെ ഹരജി അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് രാംജഠ്മലാനി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിനെയാണ് സമീപിച്ചത്. എന്നാല്‍ സമാന സംഭവത്തില്‍ കോണ്‍ഗ്രസിന്റെ ഹരജി പരിഗണിക്കുന്ന ബെഞ്ചിനെ സമീപിക്കാന്‍ സുപ്രിം കോടതി ജഠ്മലാനിയോട് ആവശ്യപ്പെട്ടു. നാളെയാണ് ജസ്റ്റിസ് എ.കെ സിക്രിയുടെ നേതൃത്വലുള്ള ബെഞ്ച് കോണ്‍ഗ്രസ് നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കുന്നത്.

കര്‍ണാടകയില്‍ ഭൂരിപക്ഷം എം.എല്‍.എമാരുടെ പിന്തുണയുണ്ടന്ന് അറിയിച്ചിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരേ കോണ്‍ഗ്രസ് ഇന്നലെ അര്‍ധരാത്രിയിലാണ് സുപ്രിംകോടതിയെ സമീപിച്ചിരുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.