2019 April 18 Thursday
ഒരാളുടെ ഉപദ്രവത്തില്‍ നിന്നും അവന്റെ അയല്‍വാസി നിര്‍ഭയനായില്ലെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല -മുഹമ്മദ് നബി (സ)

രാജ്യസഭാംഗങ്ങള്‍ക്ക് പട്ടികപ്പെടുത്തിയ 22 ഭാഷകളില്‍ സംസാരിക്കാമെന്ന് വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി: രാജ്യസഭാംഗങ്ങള്‍ക്ക് ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ പട്ടികപ്പെടുത്തിയ 22 ഭാഷകളിലും പാര്‍ലമെന്റില്‍ സംസാരിക്കാമെന്ന് ചെയര്‍മാന്‍ എം വെങ്കയ്യ നായിഡു.

ഇതാദ്യമായാണ് 22 ഭാഷകളില്‍ ഏതിലും സംസാരിക്കാമെന്ന അവസരം രാജ്യസഭാ എം.പിമാര്‍ക്ക് ലഭിക്കുന്നത്.

അതേസമയം, അഞ്ചു ഭാഷകള്‍ക്കു കൂടി തല്‍സമയ തര്‍ജമാ സംവിധാനവും രാജ്യസഭാ സെക്രട്ടറിയേറ്റ് ഒരുക്കിയിട്ടുണ്ട്. ഡോഗ്രി, കശ്മീരി, കൊങ്കണി, സാന്താലി, സിന്ധി എന്നീ ഭാഷകള്‍ കൂടിയാണ് ഉള്‍പ്പെടുത്തിയത്.

മാതൃഭാഷയില്‍ സംസാരിക്കുന്നത് നല്ല ആശയങ്ങളും അഭിപ്രായങ്ങളും ഉണ്ടാവാന്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ 12 ഭാഷകള്‍ക്കാണ് തല്‍സമയ തര്‍ജമ അനുവദിച്ചിരുന്നത്. അസമീസ്, ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നഡ, മലയാളം, മറാത്തി, ഒറിയ, പഞ്ചാബി, തമിഴ്, തെലുഗു, ഉര്‍ദു എന്നീ ഭാഷകളായിരുന്നു അത്.

ബോഡോ, മൈഥിലി, മറാത്തി, നേപ്പാൡതുടങ്ങിയ ഭാഷകള്‍ക്ക് ലോക്‌സഭയില്‍ നിന്ന് തര്‍ജമക്കാരെ നിയോഗിക്കുകയാണ് ചെയ്യുന്നത്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.