2019 November 20 Wednesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

മൃഗീയ ഭൂരിപക്ഷം രാജീവ്ഗാന്ധി രാജ്യത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാന്‍ ഉപയോഗിച്ചിട്ടില്ല; വിമര്‍ശനവുമായി സോണിയാ ഗാന്ധി

 

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിലെ മൃഗീയ ഭൂരിപക്ഷം രാജീവ് ഗാന്ധി രാജ്യത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാന്‍ ഉപയോഗിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 75-ാം ജന്മവാര്‍ഷിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സോണിയ.

‘1984ല്‍ രാജീവ് ഗാന്ധിയും ഒറ്റയ്ക്ക് അധികാരത്തിലെത്താനുള്ള ഭൂരിപക്ഷം നേടിയിരുന്നു. പക്ഷേ, അദ്ദേഹം ജനങ്ങളുടെ സ്വാതന്ത്ര്യമോ രാജ്യത്തെ ജനാധിപത്യമോ കവര്‍ന്നെടുക്കുന്ന തരത്തില്‍ ഒരിക്കലും അധികാരത്തെ ഉപയോഗിച്ചിട്ടില്ല’- സോണിയ പറഞ്ഞു.

ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകളെ തകര്‍ക്കാന്‍ ഒരിക്കലും അദ്ദേഹം തയ്യാറായിരുന്നില്ല. അധികാരം ഭീതി പടര്‍ത്താനുള്ളതല്ല. ജനാധിപത്യമൂല്യങ്ങളെ നശിപ്പിക്കുന്നവര്‍ക്കെതിരെ എഴുന്നേറ്റ് നിന്ന് പോരാടാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നും സോണിയ പറഞ്ഞു.

വിഭാഗീയത പടര്‍ത്തി ഇന്ത്യയെന്ന ആശയത്തെ മാറ്റിയെഴുതാന്‍ ശ്രമിക്കുന്നവര്‍ക്കെതിരായ പോരാട്ടം തുടരണം. അതിന് മുദ്രാവാക്യങ്ങളോ പഴയ കാലത്തെക്കുറിച്ചുള്ള അഭിമാനമോ മാത്രം പോരാ, കഠിനാധ്വാനവും ഉറച്ച മനസും വേണമെന്നും സോണിയ പറഞ്ഞു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.