2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

ബാബരി കേസ്: മുസ്‌ലിംകള്‍ക്ക് വേണ്ടി താന്‍ ഹാജരാകുന്നതിനാല്‍ ക്ലാര്‍ക്കിനെ ഭീഷണിപ്പെടുത്തിയതായി രാജീവ് ധവാന്‍ 

 

ന്യൂഡല്‍ഹി: ബാബരി ഭൂമി തര്‍ക്ക കേസില്‍ താന്‍ മുസ്്‌ലിംകള്‍ക്ക് വേണ്ടി ഹാജരാകുന്നുവെന്ന കാരണത്താല്‍ തന്റെ ക്ലാര്‍ക്കിനെ മറ്റ് ചില അഭിഭാഷകരുടെ ക്ലാര്‍ക്കുമാര്‍ ചേര്‍ന്ന് ഭീഷണിപ്പെടുത്തുന്നതായി മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ സുപ്രിം കോടതിയില്‍.

കഴിഞ്ഞ ദിവസം ബാബരി തര്‍ക്ക കേസ് പരിഗണിക്കുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ച് മുമ്പാകെ വാദത്തിന് മുമ്പായാണ് ധവാന്‍ ഇക്കാര്യം അറിയിച്ചത്. സുപ്രിം കോടതി തങ്ങളുടെതായതിനാല്‍ രാമക്ഷേത്രം അവിടെ തന്നെ പണിയുമെന്ന ഉത്തര്‍പ്രദേശ് മന്ത്രിയുടെ പ്രസ്താവനയും ധവാന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
ഈ പ്രസ്താവനയെ ശക്തമായി അപലപിച്ച ചീഫ് ജസ്റ്റിസ് താങ്കള്‍ക്ക് സുരക്ഷ ആവശ്യമുണ്ടോയെന്ന് ധവാനോട് ചോദിച്ചു. ആവശ്യമില്ലെന്നായിരുന്നു ധവാന്റെ മറുപടി. ഹിന്ദുക്കളുടെ വിശ്വാസങ്ങള്‍ക്കെതിരായല്ല താന്‍ വാദിക്കുന്നതെന്ന് ധവാന്‍ പറഞ്ഞു.
നേരത്തെ ഹിന്ദുക്കള്‍ക്കായി താന്‍ വാദിച്ച കേസുകള്‍ ധവാന്‍ എടുത്തു പറഞ്ഞു. നേരത്തെ രാജീവ് ധവാന് ഭീഷണിക്കത്തയച്ചതിന്റെ പേരില്‍ ചെന്നെ സ്വദേശി പ്രഫസര്‍ക്ക് സുപ്രിം കോടതി നോട്ടിസയച്ചിരുന്നു. കേസില്‍ ഹാജരാകുന്നതില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ ഹിന്ദുക്കള്‍ ക്ഷമിക്കില്ലെന്നായിരുന്നു കത്ത്. കേസിലെ മുസ്്‌ലിം ഭാഗത്തു നിന്നുള്ള കക്ഷികളിലൊരാളെ ഭീഷണിപ്പെടുത്തിയതായും ധവാന്‍ കോടതിയെ അറിയിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.