2018 June 30 Saturday
മനുഷ്യരെ വിധിക്കാന്‍ നിന്നാല്‍ നിങ്ങള്‍ക്കവരെ സ്‌നേഹിക്കാന്‍ സമയം കിട്ടില്ല
മദര്‍ തെരേസ

രാജസ്ഥാനില്‍ തര്‍ക്കം തല്ലിത്തീര്‍ത്ത് ബിജെപി മന്ത്രിമാര്‍

ജയ്പൂര്‍: തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍ രാജസ്ഥാനിലെ മന്ത്രിമാരും രണ്ടാമതൊന്ന് ആലോചിച്ചില്ല. തല്ലിയങ്ങു തീര്‍ത്തു.

ആരോഗ്യമന്ത്രി ബെന്‍ഷിധാര്‍ ഖണ്ഡേലയാണ് വിദ്യാഭ്യാസ മന്ത്രി വാസുദേവ് ദെവ്‌നാനിയെ അദ്ദേഹത്തിന്റെ ഓഫിസിലെത്തി തല്ലിയത്. അധ്യാപകരുടെ സ്ഥലം മാറ്റം സംബന്ധിച്ചാണ് പ്രശ്‌നം.

തന്റെ മണ്ഡലത്തിലെ അധ്യാപകരുടെ സ്ഥലംമാറ്റം ചര്‍ച്ചചെയ്യാനാണ് ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം രാവിലെ ഒന്‍പതു മണിക്ക് വിദ്യഭ്യാസ മന്ത്രിയുടെ ഓഫിസില്‍ എത്തിയത്. ആവശ്യം വിദ്യാഭ്യാസ മന്ത്രി നിരസിച്ചു. ഉടന്‍ അദ്ദേഹത്തിന്റെ കരണത്തടിച്ച് ആരോഗ്യമന്ത്രി ഓഫിസ് വിടുകയും ചെയ്തു.

സംഭവം നാണക്കേടായതോടെ രണ്ടു പേരെയും വിളിച്ച് പ്രശ്‌നപരിഹാരത്തിനായി ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം. സംഭവത്തില്‍ പാര്‍ട്ടിതല അന്വേഷണം നടത്താനും ബിജെപി തീരുമാനിച്ചിട്ടുണ്ട്.

നേരത്തെ സ്ഥലം മാറ്റം ചോദിച്ച പ്രധാനാധ്യാപികയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ നടപടി വിവാദമായിരുന്നു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.