2019 September 23 Monday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

കാന്‍സറില്ലാതെ കീമോ: പറഞ്ഞതല്ലാതെ നടപടിയെടുത്തില്ല, തിരുവോണ ദിനത്തില്‍ രജനി സമരത്തില്‍

 

തിരുവല്ല: കാന്‍സര്‍ ഇല്ലാത്ത തന്നെ കീമോ തെറാപ്പിക്ക് വിധേയമാക്കിയ സംഭവത്തില്‍ നീതി തേടി തിരുവോണ ദിനത്തില്‍ കുടശ്ശനാട് സ്വദേശി രജനിയുടെ സമരം. മാവേലിക്കര താലൂക്ക് ഓഫീസിന് മുന്നിലാണ് രജനി സമരം തുടങ്ങിയിരിക്കുന്നത്.

ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഒന്നും ചെയ്യാത്തതിനാലാണ് സമരം ആരംഭിച്ചത്. ഡോക്ടര്‍ക്കെതിരെ നടപടി, നഷ്ടപരിഹാരം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

മാര്‍ച്ച് നാലിനാണ് കുടശനാട് സ്വദേശി രജനി മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തുന്നത്. മെഡിക്കല്‍ കോളജിലെ ലാബില്‍ ബയോപ്‌സി ചെയ്യുന്നതിനൊപ്പം സ്വകാര്യലാബിലും ടെസ്റ്റ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു.

സ്വകാര്യലാബിലെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കീമോ തുടങ്ങി. എന്നാല്‍ മെഡിക്കല്‍ കോളജിലെ റിപ്പോര്‍ട്ടില്‍ രജനിക്ക് ക്യാന്‍സറില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതാണ് പരാതിക്കാധാരം. സംഭവത്തില്‍ പൊലിസും അന്വേഷണം നടത്തുന്നുണ്ട്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.