2020 April 07 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

താമസം ട്രെയിനില്‍, ഭക്ഷണവും വെള്ളവുമില്ല; മലയാളികളായ റെയില്‍വേ ജീവനക്കാര്‍ക്ക് ഡല്‍ഹിയില്‍ ദുരിതകാലം, ഒടുവില്‍ മടക്കം

ഗിരീഷ് കെ നായര്‍

കൊച്ചി: കേരളത്തില്‍നിന്ന് ഡല്‍ഹിയിലെത്തിയ ട്രെയിനുകളിലെ ജീവനക്കാരായ 60ല്‍ അധികം മലയാളികള്‍ ഭക്ഷണവും വെള്ളവും താമസ സൗകര്യവുമില്ലാതെ ട്രെയിനുകളില്‍ത്തന്നെ കുടുങ്ങി. 22, 23 തിയതികളിലായി ഡല്‍ഹിയിലെത്തിയ ട്രെയിനുകളിലുണ്ടായിരുന്ന ജീവനക്കാരാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ കുടുങ്ങിയത്.
 
യൂണിയന്‍ നേതൃത്വം വഴിയും മറ്റും ബന്ധപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ ഡല്‍ഹിയില്‍നിന്ന് റെയില്‍വേ അധികൃതര്‍ തങ്ങളെ സന്ദര്‍ശിച്ചതായും 21ാം തിയതി ലോക്ക് ഡൗണ്‍ അവസാനിക്കുന്നതുവരെ അവിടെ തുടരണമെന്നാണ് നിര്‍ദേശിച്ചതെന്നും ട്രെയിനിലെ എ.സി മെക്കാനിക്കായ കൊല്ലം സ്വദേശി രഞ്ജിത്ത് സുപ്രഭാതത്തോട് പറഞ്ഞു.
 
ഭക്ഷണമോ, താമസസൗകര്യമോ കുടിവെള്ളമോ നല്‍കാന്‍ റെയില്‍വേ അധികൃതര്‍ തയാറാകുന്നില്ലെന്നും ഇവര്‍ പറഞ്ഞു.ഡല്‍ഹിയിലെത്തിയ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര ട്രെയിനുകളെല്ലാം ജീവനക്കാരുമായി അതത് സംസ്ഥാനങ്ങളിലേക്ക് തിരികെ പോയപ്പോഴാണ് മലയാളികളായ തങ്ങള്‍ ഡല്‍ഹിയില്‍ കുടുങ്ങിയിരിക്കുന്നതെന്ന് ഇവര്‍ പറഞ്ഞു.
 
പ്ലാറ്റ്‌ഫോമില്‍നിന്നു മാറ്റി അറ്റകുറ്റപ്പണി നടക്കുന്ന യാര്‍ഡിലാണ് ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുന്നത്. പാന്‍ട്രിയില്‍ കരുതിയിരുന്ന ആഹാരസാധനങ്ങള്‍ തീര്‍ന്നതിനെ തുടര്‍ന്ന് രണ്ടു സ്പൂണ്‍ വീതം ഉപ്പുമാവ് കഴിച്ച് കടുത്ത ചൂടില്‍ ട്രെയിനില്‍ കഴിയേണ്ടിവരുന്നതിന്റെ നിസഹായാവസ്ഥയിലാണിവര്‍.
 
തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലെത്തിയ രണ്ടു ട്രെയിനുകളിലെയും എറണാകുളം- ഡല്‍ഹി മിലെനിയം, മംഗള എന്നീ ട്രെയിനുകളിലെയും ജീവനക്കാരാണ് ട്രെയിനുകളില്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നത്. ഇവരില്‍ എസി, ഡിപ്പാര്ട്ട്‌മെന്റ് സ്റ്റാഫിനു പുറമേ കരാര്‍ തൊഴിലാളികളുംപെടുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News