2019 July 22 Monday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

വേഗതയുള്ളത് ട്രെയിനിനോ അതോ വീഡിയോക്കോ? റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന്റെ ട്വീറ്റിനെ ട്രോളി സാമൂഹിക മാധ്യമങ്ങള്‍

പക്ഷിയെ പോലെ വിമാനം പോലെ.. ഇന്ത്യയിലെ ആദ്യത്തെ സെമി ഹൈസ്പീഡ് കാണൂ എന്നു പറഞ്ഞാണ് റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന്റെ ഇന്നത്തെ ട്വീറ്റ്. മിന്നല്‍ വേഗതയില്‍ പായുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് എന്നാണ് ട്വീറ്റിലെ പ്രയോഗം.

 

 

 

വൈകാതെ ട്വീറ്റിനെ ട്രോളുകയാണ് സോഷ്യല്‍ മീഡിയ ചെയ്തത്. മന്ത്രി പോസ്റ്റ് ചെയ്തിരിക്കുന്നത് വ്യാജ വീഡിയോയാണ്. യഥാര്‍ഥ വീഡിയോയില്‍ നിന്ന് ട്രെയിന് വേഗത കൂട്ടി എഡിറ്റ് ചെയ്താണ് മന്ത്രി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. വീഡിയോയുടെ യഥാര്‍ഥ ഉടമ അഭിഷേക് ജെയ്‌സ്വാള്‍ ട്വിറ്ററിലൂടെ പോസ്റ്റിനെതിരേ പ്രതികരിച്ചു. വ്യാജ വീഡിയോയുടെ യഥാര്‍ഥ വീഡിയോയും അഭിഷേക് പങ്കു വച്ചിട്ടുണ്ട്.

യഥാര്‍ഥ വീഡിയോ…

 

 

പീയുഷ് ഗോയലിന്റെ ട്വീറ്റ് പിന്നീട് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് അടക്കം നിരവധി പ്രമുഖര്‍ റീട്വീറ്റ് ചെയ്തിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.