2019 June 18 Tuesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

രാഹുലിനും പ്രിയങ്കക്കും പ്രശംസ: അധികാരത്തില്‍ തൊടുക ബി.ജെ.പി തന്നെയെന്ന് ശിവസേന

മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇരുവരും വളരെയധികം കഠിനാധ്വാനം ചെയ്തു. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടേയും പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് ശിവസേനയുടെ മുഖപത്രമായ സാമ്‌ന. എന്നാല്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിപക്ഷമായിരിക്കുമെന്നും സാമ്‌ന പറയുന്നു.

‘എക്‌സിറ്റ് പോളുകളിലൂടെ കടന്നുപോകാന്‍ ഞങ്ങള്‍ക്ക് താല്പര്യമില്ല. ജനങ്ങളുടെ ആവേശം കാണുമ്പോള്‍ മഹാരാഷ്ട്രയിലെ വിധി വളരെ വ്യക്തമാണ്. മോദി സര്‍ക്കാര്‍ തന്നെ അധികാരത്തിലേറുമെന്ന് പ്രവചിക്കാന്‍ പുരോഹിതന്മാരുടെ ആവശ്യമില്ല. രാഹുലും പ്രിയങ്കയും കഠിനാധ്വാനം ചെയ്തു എന്നത് ശരിയാണ്. പ്രതിപക്ഷം എന്ന രീതിയില്‍ അവര്‍ വലിയ വിജയമായിരിക്കും’ സാമ്‌ന എഴുതുന്നു.

2014ല്‍ ലോക്‌സഭയില്‍ പ്രതിപക്ഷമാകാന്‍ അവര്‍ക്ക് വേണ്ടത്ര സീറ്റില്ലായിരുന്നു. കോണ്‍ഗ്രസില്‍ നിന്നായിരിക്കും ഇത്തവണത്തെ പ്രതിപക്ഷ നേതാവ്. അത് രാഹുലിന്റെ വിജയമായിരിക്കുമെന്നും സാമ്‌ന കൂട്ടിച്ചേര്‍ക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.