2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

‘പട്ടിണി കിടന്ന് മരിക്കേണ്ടി വരുമെന്നാണ് ഞങ്ങള്‍ കരുതിയത്’; രാഹുല്‍ ഗാന്ധി തൊഴിലാളികളുമായി സംസാരിക്കുന്ന വീഡിയോ പുറത്തുവിട്ടു- വീഡിയോ

 

ന്യൂഡല്‍ഹി: കാല്‍നടയായി നാട്ടിലേക്ക് പോകുന്ന അന്തര്‍ സംസ്ഥാന തൊഴിലാളികളോട് രാഹുല്‍ ഗാന്ധി സംസാരിക്കുന്നതിന്റെ വിഡിയോ പൂര്‍ണരൂപം  കോണ്‍ഗ്രസ് പുറത്തുവിട്ടു. കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഏറെ ദുരിതത്തിലായിരുന്ന തൊഴിലാളികളും കുടുംബാംഗങ്ങളുമാണ് കാല്‍നടയായി നാട്ടിലേക്ക് പോകാന്‍ മുതിര്‍ന്നത്‌.

ഒരാഴ്ച മുമ്പ് അംബാലയില്‍ നിന്നും ഝാന്‍സിയിലേക്ക് നടന്ന് പോകാന്‍ ശ്രമിച്ച കുടിയേറ്റ തൊഴിലാളികളോട് ഡല്‍ഹിയില്‍ വെച്ച് രാഹുല്‍ ഗാന്ധി സംസാരിച്ചത്. വിഹാറില്‍ തൊഴിലാളികളുമായി സംവദിക്കുന്ന 17 മിനിറ്റും 15 സെക്കന്റും ദൈര്‍ഘ്യമുള്ള വീഡിയോ രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് പുറത്ത് വിട്ടത്.

ഏകദേശം ഒരു മണിക്കൂര്‍ സമയം തൊഴിലാളികള്‍ക്കൊപ്പം രാഹുല്‍ ഗാന്ധി ചെലവഴിച്ചു. എന്തൊക്കെ പ്രതിസന്ധികളാണ് നേരിടുന്നതെന്നും മറ്റുമുള്ള ആശങ്കകള്‍ തൊഴിലാളികള്‍ രാഹുലുമായി പങ്കുവച്ചു. പിന്നീട് കോണ്‍ഗ്രസ് പാര്‍ട്ടി ഒരുക്കിയ വാഹനങ്ങളിലാണ് ഇവര്‍ യാത്ര തുടര്‍ന്നത്. നാട്ടിലെത്തിയ ഇവരിപ്പോള്‍ ക്വാറന്റൈനില്‍ കഴിയുകയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.