2019 May 27 Monday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ് -ജെ.കെ റൗളിങ്‌

‘ഹബീബി ഗോ ഹോം, സ്‌റ്റേഡിയം ഫുള്‍’; രാഹുല്‍ ഗാന്ധിയെത്തിയ സ്റ്റേഡിയം നിറഞ്ഞകവിഞ്ഞപ്പോള്‍ പുറത്തുള്ള സെക്യൂരിറ്റി- വീഡിയോ വൈറലാവുന്നു

 

ദുബൈ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ശ്രവിക്കാന്‍ ദുബൈ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലെത്തിയത് പതിനായിരങ്ങള്‍. പരിപാടി തുടങ്ങുന്നതിനു മുന്‍പേ ഹൗസ്ഫുള്ളായ സ്റ്റേഡിയത്തിന് പുറത്ത് ആയിരങ്ങളാണ് ഉള്ളില്‍ കയറാവാതെ മടങ്ങിപ്പോയത്. ഇതിനിടയില്‍ പുറത്ത് തടിച്ചുകൂടിയവരോട്, സ്‌റ്റേഡിയം നിറഞ്ഞുവെന്നും മടങ്ങിപ്പോകൂയെന്നും സുരക്ഷാ ജീവനക്കാര്‍ നിര്‍ദേശിക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്.

 

വൈകിട്ട് മൂന്നു മണിക്കാണ് പരിപാടി ആരംഭിച്ചത്. അതിനു മുന്‍പ് തന്നെ ഉള്ളില്‍ നിറഞ്ഞുകവിഞ്ഞു. പിന്നീട് പുറത്തായി ആളുകളുടെ തടിച്ചുകൂടല്‍. അകത്തുള്ളയത്ര ആളുകള്‍ പുറത്തുണ്ടായെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

 

ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിയന്ത്രണം ശക്തമാക്കി. സ്റ്റേഡിയത്തിന്റെ ഗെയ്റ്റ് പൂട്ടുകയും ചെയ്തു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വിദൂര ദിക്കുകളില്‍ നിന്നെത്തിയ ആയിരങ്ങളാണ് ഒന്നും കാണാനാവാതെ മടങ്ങിയത്.

മടങ്ങാന്‍ കൂട്ടാക്കാതെ ആളുകള്‍ സ്‌റ്റേഡിയത്തിന് പുറത്ത് തടിച്ചുകൂടിയതും വീഡിയോയില്‍ കാണാം. അപ്പോഴാണ് സുരക്ഷാ ജീവനക്കാരന്റെ ഇടപെടല്‍. ‘ഹബീബി ഗോ ഹോം, സ്‌റ്റേഡിയം ഫുള്‍’ എന്ന് ഇയാള്‍ ഉറക്കെ വിളിച്ചുപറയുകയാണ്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.