2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

കേരളത്തില്‍ വീണ്ടും ആവേശത്തിര ഉയര്‍ത്താന്‍ രാഹുല്‍ ഗാന്ധി നാളെയെത്തും

 

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. രണ്ടു ദിവസങ്ങളിലായി മത്സരിക്കുന്ന മണ്ഡലമായ വയനാട്ടിലടക്കം പ്രചരണ പരിപാടികളില്‍ സംബന്ധിക്കും.

തിങ്കളാഴ്ച രാത്രി തിരുവനന്തപുരത്തെത്തുന്ന രാഹുല്‍ ഗാന്ധിയെ നേതാക്കള്‍ സ്വീകരിക്കും. 16ന് രാവിലെ 10 മണിക്ക് പത്തനാപുരത്തും 11 മണിക്ക് പത്തനംതിട്ടയിലും വൈകിട്ട് 3 മണിക്ക് ആലപ്പുഴയിലും യു.ഡി.എഫ് പ്രചരണ യോഗങ്ങളില്‍ പ്രസംഗിക്കും. വൈകിട്ട് 6 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് റാലിയെ രാഹുല്‍ അഭിസംബോധന ചെയ്യും.

17 ന് രാവിലെ 8.30 ന് കണ്ണൂരിലും തുടര്‍ന്ന് 9.50 ന് വയനാട് ജില്ലയിലെ തിരുനെല്ലിയിലും രാഹുല്‍ ഗാന്ധി എത്തും. രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത തിരുനെല്ലിയിലെ പാപനാശിനിയും രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. പിന്നീട് സുല്‍ത്താന്‍ ബത്തേരിയില്‍ 11 മണിക്കും ഉച്ചയ്ക്ക് 1.20ന് വയനാട് മണ്ഡലത്തിന്റെ ഭാഗങ്ങളായ തിരുവമ്പാടിയില്‍ 2.40നും വണ്ടൂരിലും രാഹുല്‍ ഗാന്ധി യു.ഡി.എഫ് തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യും. വൈകിട്ട് 4.10ന് തൃത്താലയിലും രാഹുല്‍ ഗാന്ധി പ്രസംഗിക്കും.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.